വെട്ടുകിളി ശല്യത്താല്‍ വിവിധ രാജ്യങ്ങളിലെ കര്‍ഷകര്‍ ദുരിതത്തില്‍; പാകിസ്ഥാനിലും സോമാലിയയിലും അടിയന്തരാവസ്ഥ

 


ഇസ്ലാമാബാദ്/മൊഗാദിഷു: (www.kvartha.com 03.02.2020) ഏഷ്യയിലെയും ആഫ്രിക്കയിലെയും വിവിധ രാജ്യങ്ങളില്‍ വന്‍തോതില്‍ വിളകള്‍ നശിപ്പിക്കുന്ന മരുഭൂമി വെട്ടുകിളിശല്യം രൂക്ഷം.

വെട്ടുകിളികളുടെ ആക്രമണവും ശല്യവും സഹിക്കാനാകാതെ കര്‍ഷകരും ജനങ്ങളും വലഞ്ഞതോടെ പാകിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാകിസ്ഥാനിലെ നാല് പ്രവിശ്യകളിലെ മന്ത്രിമാരും, മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച ഇമ്രാന്‍ഖാന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.

സൊമാലിയയിലും കാര്‍ഷിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ രാജസ്ഥാന്‍, പഞ്ചാബ് അതിര്‍ത്തികളിലും വെട്ടുകിളിശല്യമുണ്ട്.

സിന്ധ്, പഞ്ചാബ് പ്രവിശ്യകളില്‍ വന്‍തോതില്‍ വിളകള്‍ നശിപ്പിക്കുന്ന മരുഭൂമി വെട്ടുക്കിളികളുടെ ആക്രമണം ഇല്ലാതാക്കാനാണ് പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ പ്രതിസന്ധി മറികടക്കാന്‍ 730 കോടി രൂപയുടെ ദേശീയ കര്‍മപദ്ധതി അംഗീകരിച്ചു.

വെട്ടുകിളി ശല്യത്താല്‍ വിവിധ രാജ്യങ്ങളിലെ കര്‍ഷകര്‍ ദുരിതത്തില്‍; പാകിസ്ഥാനിലും സോമാലിയയിലും അടിയന്തരാവസ്ഥ

ആദ്യമായി 2019 മാര്‍ച്ചിലാണ് വെട്ടുകിളി ആക്രമണം ഉണ്ടാകുന്നത്. സിന്ധിലെ 900,000 ഹെക്ടറിലേക്ക് വ്യാപിച്ച ആക്രമണം പിന്നീട് ദക്ഷിണ പഞ്ചാബ്, ഖൈബര്‍ പഖ്തുന്‍ഖ്വ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. ദശലക്ഷക്കണക്കിന് രൂപ വിലവരുന്ന വിളകളും മരങ്ങളും നശിപ്പിച്ചിട്ടുണ്ട്.

സൊമാലിയയുടെ ദുര്‍ബലമായ ഭക്ഷ്യസുരക്ഷാ സാഹചര്യത്തിന് വെട്ടുകിളികള്‍ വലിയ ഭീക്ഷണിയാണെന്ന് കാര്‍ഷിക മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കെനിയയില്‍ ശതകോടിക്കണക്കിന് വരുന്ന വെട്ടുകിളികളെ നേരിടാന്‍ ചെറുവിമാനങ്ങളില്‍ കീടനാശിനിപ്രയോഗം നടത്തി.

Keywords:  News, World, Pakistan, Somaliya, Farmers, Prime Minister, Imran Khan, Punjab, Farmers in Various Countries are in Distress
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia