FBI seized | ട്രംപിന്റെ വസതിയില്‍ നിന്ന് അതീവരഹസ്യ രേഖകള്‍ ഉള്‍പെടെയുള്ള സാമഗ്രികള്‍ പിടിച്ചെടുത്തതായി എഫ്ബിഐ; 'തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണ രേഖകളും കണ്ടെടുത്തു'

 


വാഷിംഗ്ടണ്‍: (www.kvartha.com) മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിന്റെ ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോ വസതിയില്‍ ഈ ആഴ്ച ആദ്യം നടത്തിയ പരിശോധനയില്‍ 11 സെറ്റ് രഹസ്യരേഖകള്‍ പിടിച്ചെടുത്തതായി എഫ്ബിഐ. അതില്‍ 'പരമ രഹസ്യം അല്ലെങ്കിൽ സെന്‍സിറ്റീവ്' എന്ന് അടയാളപ്പെടുത്തി തരംതിരിച്ച് വെച്ച വിവരങ്ങളും ചില വസ്തുക്കളും ഉള്‍പെടുന്നു.
                             
FBI seized | ട്രംപിന്റെ വസതിയില്‍ നിന്ന് അതീവരഹസ്യ രേഖകള്‍ ഉള്‍പെടെയുള്ള സാമഗ്രികള്‍ പിടിച്ചെടുത്തതായി എഫ്ബിഐ; 'തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണ രേഖകളും കണ്ടെടുത്തു'

'45 ഓഫീസ്' എന്ന് ബ്യൂറോ വിളിക്കുന്നതും മാര്‍-എ-ലാഗോയിലെ മറ്റെല്ലാ മുറികളും അല്ലെങ്കില്‍ ഇടങ്ങളിലും പരിശോധിക്കാന്‍ എഫ്ബിഐയ്ക്ക് കോടതി അനുമതി ഉണ്ടായിരുന്നു. ബോക്‌സുകളും രേഖകളും വസതിയില്‍ സൂക്ഷിക്കുന്നതിന് മുന്‍ പ്രസിഡന്റ് ട്രംപിനും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥര്‍ക്കും അനുമതിയുണ്ട്. ചാരവൃത്തി നിയമത്തിന്റെ ലംഘനങ്ങള്‍, നീതിന്യായ തടസം, സര്‍കാര്‍ രേഖകള്‍ ക്രിമിനല്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ മൂന്ന് ഫെഡറല്‍ കുറ്റകൃത്യങ്ങളാണ് പരിശോധനയ്ക്ക് കാരണമെന്ന് അറിയുന്നു.

സീല്‍ ചെയ്യാത്ത വാറണ്ട് പ്രകാരം, മുൻ പ്രസിഡന്റിന്റെ ഫോടോകളും വിവരങ്ങളും ഉള്‍പെടെയുള്ളവ വിവരങ്ങള്‍ എഫ്ബിഐ ശേഖരിച്ചു. ട്രംപിന്റെ ഫ്‌ലോറിഡയിലെ പാം ബീച്ചിലെ വസതിയില്‍ നിന്നും 20 ലധികം പെട്ടികളും ഫോടോ ആല്‍ബങ്ങളും നിരവധി സര്‍കാര്‍ സാമഗ്രികളും ഒരു കൈയ്യക്ഷര കുറിപ്പും കണ്ടെടുത്തതായി സിഎന്‍എന്‍ റിപോര്‍ട് ചെയ്തു. ഫെഡറല്‍ ഏജന്റുമാര്‍ ഒരു സെറ്റ് അതീവരഹസ്യമുള്ള രേഖകള്‍ മാത്രമേ പിടിച്ചെടുത്തുള്ളൂ എന്നാണ് പിടിച്ചെടുത്ത രേഖകളുടെ പട്ടിക സൂചിപിക്കുന്നത്. ഏജന്റുമാര്‍ നാല് സെറ്റ് അതീവരഹസ്യ' ഡോക്യുമെന്റുകളും മൂന്ന് സെറ്റ് രഹസ്യ രേഖകളും പിടിച്ചെടുത്തെന്നും പറയുന്നു.

2016 ലെ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ യുഎസ് കോണ്‍ഗ്രസിനോട് കള്ളം പറഞ്ഞതിന് 2019 ല്‍ ശിക്ഷിക്കപ്പെട്ട ട്രംപിന്റെ ഉറച്ച സഖ്യകക്ഷിയായ റോജര്‍ സ്റ്റോണിന് മാപ് നല്‍കുന്നതിനെക്കുറിച്ചുള്ള ഒരു രേഖയുണ്ട്. ട്രംപിന്റെ വസതിയില്‍ നിന്ന് പിടിച്ചെടുത്ത റോജര്‍ സ്റ്റോണുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സാമഗ്രികളിലൊന്നില്‍ 'എക്സിക്യുടീവ് ഗ്രാന്റ് ഓഫ് ക്ലെമന്‍സി റീ: റോജര്‍ ജേസണ്‍ സ്റ്റോണ്‍, ജൂനിയര്‍' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വാറണ്ട് രസീത് വ്യക്തമാക്കുന്നു.

മൂന്ന് വര്‍ഷത്തെ തടവില്‍ നിന്ന് സ്റ്റോണിനെ രക്ഷപ്പെടുത്തി, ഓഫീസ് വിടുന്നതിന് മുമ്പ് ട്രംപ് സ്റ്റോണിന് മാപ് നല്‍കി. സിഎന്‍എന്‍ പറയുന്നതനുസരിച്ച്, തിരച്ചിലിനിടെ പിടിച്ചെടുത്ത, റോജര്‍ സ്റ്റോണുമായി ബന്ധപ്പെട്ട രേഖകള്‍ ട്രംപിനെതിരായ ക്രിമിനല്‍ അന്വേഷണവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമല്ല. 'ട്രംപിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ദയാഹര്‍ജി രേഖകളെ ചുറ്റിപ്പറ്റിയുള്ള വസ്തുതകളെക്കുറിച്ച് റോജര്‍ സ്റ്റോണിന് അറിവില്ല,' അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.

Keywords:  Latest-News, World, Top-Headlines, America, Seized, Donald-Trump, Investigates, FBI seized 11 sets of classified material including top secret documents from Trump's Mar-a-Lago residence.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia