ട്രംപിന് തിരിച്ചടി; മുസ്ലിം രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെത്തിയവരെ തിരിച്ചയക്കരുതെന്ന് യു എസ് കോടതി

 


ന്യൂയോര്‍ക്ക്: (www.kvartha.com 29/01/2017) മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ട്രംപിന്റെ നടപടിക്ക് യു എസ് ബ്രൂക്ക്‌ലൈന്‍ കോടതി താത്കാലിക സ്‌റ്റേ നല്‍കി. ബ്രൂക്ക്‌ലൈന്‍ ജില്ലാ കോടതി ജഡ്ജി ഡോണല്ലിയാണ് ശനിയാഴ്ച രാത്രി ഉത്തരവിട്ടത്. ട്രംപിന്റെ ഉത്തരവിന് ശേഷം കൃത്യമായ വിസയുമായി അമേരിക്കയിലെത്തിയ യാത്രികരെ തിരിച്ചയക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്.

ട്രംപിന് തിരിച്ചടി; മുസ്ലിം രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെത്തിയവരെ തിരിച്ചയക്കരുതെന്ന് യു എസ് കോടതി

ഇറാഖി അഭയാര്‍ത്ഥികള്‍ക്കായി അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. അമേരിക്കയില്‍ കുടിയേറ്റ വിരുദ്ധ നിയമം പ്രാബല്യത്തില്‍ വന്നയുടനെ ഇറാഖില്‍ നിന്നും യമനില്‍ നിന്നുമുള്ള യാത്രക്കാരനെ വിമാനത്താവളങ്ങളില്‍ തടഞ്ഞുവെച്ചിരുന്നു. കുടിയേറ്റ വിരുദ്ധ നിയമത്തിനെതിരെ അമേരിക്കയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. പലയിടങ്ങളിലും വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധക്കാര്‍ ഒത്തുകൂടി.

ബ്രൂക്ക്‌ലൈന്‍ കോടതിയില്‍ നിന്നും തങ്ങള്‍ക്ക് സ്‌റ്റേ കിട്ടിയ കാര്യം സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഡെപ്യൂട്ടീ ലീഗല്‍ ഡയറക്ടറായ സിസിലിയ വാങ്ങ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അതേസമയം കോടതിയുടെ ഉത്തരവ് വന്നതിന് ശേഷവും ചില വിമാനത്താവളങ്ങളില്‍ അഭയാര്‍ത്ഥികളെ
തടയുന്നതായി സിസിലിയ വാങ് ട്വീറ്റ് ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: New Year, World, America, Visa, Court, Federal jud ge halts Trump's immigration order; but only for those already here.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia