കാമുകനൊപ്പം ഹോട്ടലില്‍ മുറിയെടുത്ത പെണ്‍കുട്ടി മരിച്ചനിലയില്‍

 


ടെക്‌സാസ് (യു.എസ്): (www.kvartha.com 18.05.2014) സഹപാഠിയായ കാമുകനൊപ്പം ഹോട്ടലില്‍ മുറിയെടുത്ത 18കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഡാന്‍സ് പാര്‍ട്ടിക്കായി ഹോട്ടല്‍ ടെക്‌സാസിലെത്തിയ ജാക്വിലിന്‍ ഗോമസ് എന്ന പെണ്‍കുട്ടിയെയാണ് ശനിയാഴ്ച രാത്രി 11 മണിയോടെ മരിച്ച നിലയില്‍ കണ്ടത്.

കാമുകനൊപ്പം ഹോട്ടലില്‍ മുറിയെടുത്ത പെണ്‍കുട്ടി മരിച്ചനിലയില്‍
Jacqueline Gomez
നേരത്തെ കാമുകനോടൊപ്പം ഹ്യാത്ത് ഹോട്ടലിലെ ഡാന്‍സ് പാര്‍ട്ടിക്കെത്തിയ ജാക്വിലിന്‍ അവിടെ നിന്നും രാത്രി തന്നെ ഹോട്ടല്‍ ടെക്‌സാസിലെത്തുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ നിന്ന് മദ്യവും ഗര്‍ഭനിരോധന മരുന്നും കണ്ടെത്തിയിട്ടുണ്ട്. 

ടെക്‌സാസിലെ സ്‌കൂളില്‍ സഹപാഠിയായിരുന്ന ഇവര്‍ പിന്നീട് പ്രണയത്തിലാവുകയായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഫാര്‍മസി ടെക്‌നീഷ്യന്‍ കോഴ്‌സിന് പഠിക്കുമ്പോഴും ജാക്വിലിന്‍ കാമുകനുമായുള്ള പ്രണയം തുടരുകയായിരുന്നു. 

കാമുകനൊപ്പം ഹോട്ടലില്‍ മുറിയെടുത്ത പെണ്‍കുട്ടി മരിച്ചനിലയില്‍
ആലിംഗനം ചെയ്യാന്‍ വേണ്ടി മാത്രമാണ് താന്‍ ജാക്വിലിനെ ഹോട്ടലിലേക്ക് കൊണ്ടുവന്നതെന്ന് കാമുകന്‍ ജസ്റ്റിസ് ഗോണ്‍സാലസ് പോലീസിനോട് പറഞ്ഞു. അതീവ സുന്ദരിയായ ജാക്വിലിന്‍ മനോഹരമായ തൂവള്ള ഗൗണുമണിഞ്ഞാണ് ഹോട്ടലിലെത്തിയത്. അവര്‍ രാത്രി ഹോട്ടലിലേക്ക് വരുന്നത് താന്‍ കണ്ടിരിന്നുവെന്ന് ഹോട്ടലില്‍ മുറിയെടുത്ത ഡൊണാള്‍ഡ് ബുര്‍ടന്‍ എന്നയാള്‍ പോലീസിനോട് പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Female student found dead after prom at Hyatt Hotel in north Houston, HOUSTON, MacArthur, Texas hotel , Jacqueline Gomez, Houston's Hyatt Hotel, boyfriend
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia