Investigation | വനിതാ ലോകകപില്‍ താരങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം; സാംബിയന്‍ ഫുട്ബോള്‍ ടീം കോചിനെതിരെ അന്വേഷണത്തിനൊരുങ്ങി ഫിഫ
Aug 4, 2023, 15:08 IST
വെലിംഗ്ടണ്‍: (www.kvartha.com) സാംബിയന്‍ ഫുട്ബോള്‍ ടീം കോച് ബ്രൂസ് വാപെയ്‌ക്കെതിനെതിരെ അന്വേഷണത്തിനൊരുങ്ങി ഫിഫ. വനിതാ ലോകകപ്പില്‍ താരങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന് പിന്നാലെയാണ് നടപടിക്കൊരുങ്ങുന്നത്. ലോകകപില്‍ കോസ്റ്ററികയ്ക്കെതിരായ മത്സരം ജയിച്ചതിന് പിന്നാലെ ബ്രൂസ് വാപെ താരങ്ങളുടെ മാറിടത്തില്‍ കൈകൊണ്ട് തടവിയെന്നാണ് ആരോപണം.
വനിതാ താരങ്ങള്‍ തന്നെയാണ് പരാതി നല്‍കിയതെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. സാംബിയന്‍ ഫുട്ബോള്‍ ടീമിന്റെ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാണ് തീരുമാനമെന്നും പരാതി ലഭിച്ചതിന് പിന്നാലെ ഫിഫ വ്യക്തമാക്കി.
ബ്രൂസ് വാപെ താരങ്ങളുടെ മാറിടത്തില്‍ തടവിയെന്ന കാര്യം പരാതിയിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ പരിശീലകന്‍ നിഷേധിച്ചു. വ്യാജ വാര്‍ത്തയാണിതെന്നാണ് അദ്ദേഹം പറയുന്നത്.
ഓസ്ട്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായ ആതിഥേയത്വം വഹിക്കുന്ന വനിതാ ലോകകപില്‍നിന്ന് സാംബിയ ഗ്രൂപ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഗ്രൂപ് സിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു അവര്‍. കോസ്റ്ററികയെ മാത്രമാണ് അവര്‍ക്ക് തോല്‍പ്പിക്കാനായത്. ജപാന്‍, സ്പെയ്ന്‍ എന്നിവര്‍ പ്രീ ക്വാര്‍ടറിലേക്ക് മുന്നേറുകയായിരുന്നു.
അതേസമയം, ഇതാദ്യമായിട്ടല്ല സാംബിയന്‍ ടീമില്‍ ഇത്തരത്തില്‍ ആരോപണമുണ്ടാകുന്നത്. 2018ല്‍ വാപെ പരിശീലകനായി ചാര്‍ജെടുത്ത ശേഷം കഴിഞ്ഞ വര്‍ഷവും ലൈംഗികാരോപണമുണ്ടായി. എന്നാല്‍ ഔദ്യോഗിക പരാതിയൊന്നും ലഭിച്ചില്ലെന്ന് പറഞ്ഞ് ഫുട്ബോള്‍ അസോസിയേഷന്‍ ഓഫ് സാംബിയ ആരോപണം തള്ളികളയുകയായിരുന്നു.
Keywords: News, World, World-News, Sports-News, FIFA, Misconduct, Zambia Coach, Bruce Mwape, Women’s World Cup, FIFA investigating misconduct complaint involving Zambia at Women’s World Cup.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.