FIFA World Cup | ഖത്വര്‍ ലോക കപിന് ദോഹയിലെ അല്‍ ബൈത് സ്റ്റേഡിയത്തില്‍ ഔദ്യോഗിക തുടക്കം: ഉദ്ഘാടന ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായി അമേരികന്‍ നടനും അവതാരകനുമായ മോര്‍ഗന്‍ ഫ്രീമാന്‍, പ്രശസ്ത ദക്ഷിണ കൊറിയന്‍ ബാന്‍ഡായ ബിടിഎസിലെ അംഗമായ ജുങ്കൂക് എന്നിവരുടെ നിറസാന്നിധ്യം

 


ദോഹ: (www.kvartha.com) ഫുട്‌ബോള്‍ ആവേശത്തിന്റെ ഏറ്റവും പുതിയ ആഗോള പതിപ്പിന് തിരിതെളിച്ച് ഖത്വര്‍ ലോക കപിന് ദോഹയിലെ അല്‍ ബൈത് സ്റ്റേഡിയത്തില്‍ ഔദ്യോഗിക തുടക്കമായി. ഇന്‍ഡ്യന്‍ സമയം വൈകിട്ട് എട്ടു മണിയോടെയാണ് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. ഖത്വറിന്റെ സാംസ്‌കാരിക തനിമയ്‌ക്കൊപ്പം ഫിഫ ലോക കപിന്റെ ചരിത്രവും വിളിച്ചോതുന്ന വ്യത്യസ്തമായ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് അരങ്ങിലെത്തിയത്.

FIFA World Cup | ഖത്വര്‍ ലോക കപിന് ദോഹയിലെ അല്‍ ബൈത് സ്റ്റേഡിയത്തില്‍ ഔദ്യോഗിക തുടക്കം: ഉദ്ഘാടന ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായി അമേരികന്‍ നടനും അവതാരകനുമായ മോര്‍ഗന്‍ ഫ്രീമാന്‍, പ്രശസ്ത ദക്ഷിണ കൊറിയന്‍ ബാന്‍ഡായ ബിടിഎസിലെ അംഗമായ ജുങ്കൂക് എന്നിവരുടെ നിറസാന്നിധ്യം

ലോകം ഒറ്റപ്പന്തിലേക്ക് ചുരുങ്ങുന്നു. ഇനിയുളള 29 ദിവസങ്ങള്‍ ലോകം ആ പന്തിനെ വലയം ചെയ്തുകൊണ്ടിരിക്കും. ഖത്വറിലെ മണല്‍ പരപ്പിന് മുകളില്‍ പടുത്തുയര്‍ത്തിയ എട്ട് സ്റ്റേഡിയങ്ങളില്‍ ആ പന്ത് തലങ്ങും വിലങ്ങും ഉരുണ്ടുകൊണ്ടിരിക്കും.

അമേരികന്‍ നടനും അവതാരകനുമായ മോര്‍ഗന്‍ ഫ്രീമാനായിരുന്നു ഉദ്ഘാടന ചടങ്ങിലെ നിറസാന്നിധ്യങ്ങളിലൊന്ന്. പ്രശസ്ത ദക്ഷിണ കൊറിയന്‍ ബാന്‍ഡായ ബിടിഎസിലെ അംഗമായ ജുങ്കൂകിന്റെ സാന്നിധ്യം ഉദ്ഘാടന ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായി. ജുങ്കൂകിന്റെ ഡ്രീമേഴ്‌സ് എന്നു പേരിട്ട മ്യൂസിക് വിഡിയോ രാവിലെ പുറത്തിറങ്ങിയിരുന്നു. അതിന്റെ ലൈവ് അവതരണം അല്‍ ബൈത് സ്റ്റേഡിയത്തില്‍ നടന്നു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും ദേശീയ പതാകകളും ഉദ്ഘാടന വേദിയില്‍ ഉയര്‍ന്നുപാറി. കനേഡിയന്‍ ഗായിക നോറ ഫതേഹി, ലെബനീസ് ഗായിക മിറിയം ഫറേസ് തുടങ്ങിയവരും അറുപതിനായിരത്തിലധികം വരുന്ന കാണികള്‍ക്കു മുന്നില്‍ സംഗീത വിസ്മയം തീര്‍ത്തു. ഫുട്ബാള്‍ ലോകകപ്പുകളോടനുബന്ധിച്ച് ഇറങ്ങി തരംഗം തീര്‍ത്ത റികി മാര്‍ടിന്റെ

'ഗോള്‍ ഗോള്‍ ഗോള്‍...അലെ അലെ അലെ'യും ശകീറയുടെ 'വക്കാ വക്കാ'യുമെല്ലാം സ്റ്റേഡിയത്തില്‍ മുഴങ്ങി. മുന്‍ ലോക കപുകളെ ആവേശഭരിതമാക്കിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള സംഗീത പരിപാടിയും മുഖ്യ ആകര്‍ഷണമായി.

മുന്‍ ലോക കപുകളിലെ ഭാഗ്യ ചിഹ്നങ്ങളും ഒത്തൊരുമിച്ച് വേദിയിലെത്തി. ഇനി ഒരു മാസം ഖത്വറെന്ന ഈ കൊച്ചുരാജ്യം ഫുട്‌ബോള്‍ ആവേശത്തിന്റെ മഹാമൈതാനമാകും. ഇന്‍ഡ്യന്‍ സമയം രാത്രി 9.30ന് അല്‍ ഖോറിലെ അല്‍ ബൈത് സ്റ്റേഡിയത്തില്‍ ആതിഥേയരും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനു ഇറ്റാലിയന്‍ റഫറി ഡാനിയേലെ ഒര്‍സാറ്റോ വിസില്‍ മുഴക്കുന്നതോടെ ആരാധകാവേശത്തിനും കികോഫാകും.

Keywords: FIFA World Cup 2022 : Morgan Freeman and BTS’ Jung Kook headline opening ceremony, Doha, Qatar, Football, Inauguration, World.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia