ഫിജിയുടെ പുരോഗതിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മോഡി

 


സുവ: (www.kvartha.com 19.11.2014) ഫിജി സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബുധനാഴ്ച രാവിലെ മൂന്ന് പ്രധാനപ്പെട്ട കരാറുകളില്‍ ഒപ്പുവെച്ചു. ഫിജിയെ ആധുനീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുടെ പൂര്‍ണ പങ്കാളിത്തമുണ്ടാകുമെന്ന് മോഡി ഉറപ്പുനല്‍കി.

ഫിജിയിലെ ഗ്രാമങ്ങള്‍ നവീകരിക്കാന്‍ 50 ലക്ഷം ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച മോഡി വിവിധ മേഖലകളിലായി ഏഴ് കോടി ഡോളറിന്റെ സാമ്പത്തിക വായ്പയും പ്രഖ്യാപിച്ചു.  ഫിജി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോഡി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും മോഡി പറഞ്ഞു.  മാറുന്ന ആഗോള വിപണിക്ക് അനുകൂലമായി മുന്നേറുന്ന ഫിജിയുടെ പങ്കാളിയാകാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്. രാജ്യത്തെ വ്യവസായമേഖല കൂടുതല്‍ ശക്തിപ്പെടുത്താനും യുവാക്കള്‍ക്കു വേണ്ടി പുതിയ തൊഴിലവസരങ്ങള്‍  സൃഷ്ടിക്കാനും ഫിജിക്ക് എല്ലാവിധ സഹകരണവും ഇന്ത്യ നല്‍കുമെന്ന് മോഡി വ്യക്തമാക്കി.

പല കാര്യങ്ങളിലും ഇന്ത്യയിലെയും ഫിജിയിലെയും ജനങ്ങള്‍ പരസ്പരം സാമ്യത പുലര്‍ത്തുന്നുണ്ട്.  ഇരുരാജ്യങ്ങളിലെയും ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഇന്ത്യയും ഫിജിയും തമ്മിലുള്ള   പാല്‍ വ്യവസായ കയറ്റുമതി വര്‍ധിപ്പിക്കാന്‍ എല്ലാ  സഹായങ്ങളും നല്‍കും. ഫിജിയിലെ യുവാക്കളെ ആഗോള ഐ.ടി ശൃംഖലയുടെ ഭാഗമാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോഡി ചൂണ്ടിക്കാട്ടി.
ഫിജിയുടെ പുരോഗതിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മോഡി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
പഴയ ബസ് സ്റ്റാന്‍ഡിലെ ബസ് സ്റ്റോപ്പ് വശീകരണക്കാരുടെ ശൃംഗാര കേന്ദ്രം

Keywords:  Fiji is an important partner for India, PM Narendra Modi says,  Agriculture,Industry, Youth, Parliament, Finance, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia