ഓസ്‌ട്രേലിയന്‍ പള്ളിക്ക് പുറത്ത് ഫയര്‍ബോംബ് ആക്രമണം

 


സിഡ്‌നി: (www.kvartha.com 29.06.2016) ഓസ്‌ട്രേലിയന്‍ പള്ളിക്ക് പുറത്ത് ഫയര്‍ബോംബ് ആക്രമണം. പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ ആക്രമണത്തെ അപലപിച്ചു. വിദ്വേഷ കുറ്റകൃത്യമെന്നാണ് ആക്രമണത്തെ ഇസ്ലാമിക നേതാക്കള്‍ വിശേഷിപ്പിച്ചത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണമുണ്ടായത്. പള്ളിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ആക്രമണത്തില്‍ പൂര്‍ണമായും കത്തിനശിച്ചു. പെര്‍ത്തിലെ ഇസ്ലാമീക കോളേജിന് സമീപത്ത് സ്ഥിതിചെയ്യുന്ന പള്ളിയിലായിരുന്നു ആക്രമണം.

പള്ളിയുടെ മതിലില്‍ ഇസ്ലാമിനെ അസഭ്യം പറയുന്ന സന്ദേശവും എഴുതിച്ചേര്‍ത്തിരുന്നു. മൂന്ന് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഓസ്‌ട്രേലിയന്‍ പള്ളിക്ക് പുറത്ത് ഫയര്‍ബോംബ് ആക്രമണം

SUMMARY: Sydney: A firebomb attack outside an Australian mosque while worshippers were at prayer was condemned Wednesday by Prime Minister Malcolm Turnbull, with one Islamic leader calling it a “hate crime”.

Keywords: Sydney, Firebomb, Attack, Outside, Australian mosque, Worshippers, Prayer, Condemned, Wednesday, Prime Minister, Malcolm Turnbull,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia