142 കിലോഗ്രാം ഭാരം എടുത്തുയർത്തി 8 മാസം ഗർഭിണിയായ യുവതി: വിമർശനവുമായി സോഷ്യൽ മീഡിയ

 


ന്യൂയോർക്: (www.kvartha.com 02.06.2021) 142 കിലോഗ്രാം ഭാരം എടുത്തുയർത്തി 8 മാസം ഗർഭിണിയായ യുവതി. എന്നാൽ അതിന്റെ പേരിൽ വിമർശനം നേരിടുകയാണ് സോഷ്യൽ മീഡിയയിൽ അവരിപ്പോൾ. യാൻയാ മില്യുട്ടിനോവിക് എന്ന ന്യൂയോർക് സ്വദേശിനിയാണ് 142 കിലോഗ്രാം ഭാരം എടുത്തുയർത്തി പരിശീലനം നടത്തുന്നത്. ഫിറ്റ്നസ് ട്രെയിനറും കൂടിയായ യാൻയാ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തത്.

142 കിലോഗ്രാം ഭാരം എടുത്തുയർത്തി 8 മാസം ഗർഭിണിയായ യുവതി: വിമർശനവുമായി സോഷ്യൽ മീഡിയ

ഭാരമുള്ള ഡംബൽ കയ്യിടുത്ത് ചാടി വ്യായാമം ചെയ്യുന്നതിന്റെയും ട്രെഡ്മില്ലിൽ ഓടുന്നതിന്റെയും എല്ലാം ചിത്രങ്ങളും വിഡിയോകളും ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യാൻയാ പങ്കുവച്ചത്. ഇതിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും എന്നും പലരും അഭിപ്രായപ്പെട്ടു.

എന്നാല്‍ താന്‍ ആദ്യം ഗർഭിണിയായ സമയത്തും ജിമിൽ ഇത്തരത്തിലുള്ള പരിശീലനങ്ങൾ നടത്തിയിരുന്നതായും മൂന്ന് വയസുകാരിയായ തന്റെ മകൾ പൂർണ ആരോഗ്യത്തോടെയാണ് ജനിച്ചത് എന്നും യാൻയാ പറയുന്നു.

ഏറ്റവും ആരോഗ്യത്തോടെയിരിക്കേണ്ട സമയമാണ് ഗർഭകാലം എന്നും ജിമിൽ വർകൗട് നടത്തുന്നത് തനിക്ക് ശരീരത്തിന് ഏറെ സുഖം നൽകുന്നതായും ഇവർ പറയുന്നു. പൊലീസ് ഓഫീസർ കൂടിയായ ഭർത്താവ് റിസൽ മാർടിനെസാണ് പരിശീലനങ്ങളിൽ യാൻയയെ സഹായിക്കുന്നത്.

Keywords:  News, World, New York, Pregnant Woman, Mother, ‘Fit mom’ slammed for lifting 142 pounds weeks before due date.

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia