Children Died | ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി കാത്തിരുന്ന കുടുംബം നേരിട്ടത് വന്‍ ദുരന്തം; വീടിന് തീപ്പിടിച്ച് 5 കുട്ടികള്‍ വെന്തുമരിച്ചു; അപകടം പിതാവ് സമ്മാനങ്ങളും ഭക്ഷണവും വാങ്ങാനായി കടയില്‍ പോയ നേരത്ത്

 


അരിസോണ: (KVARTHA) ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി കാത്തിരുന്ന അരിസോണയിലെ ഒരു കുടുംബം നേരിട്ടത് വന്‍ ദുരന്തം. പിതാവ് ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണവും വാങ്ങാന്‍ പോയ സമയത്ത് വീടിന് തീപ്പിടിച്ച് അഞ്ച് കുട്ടികള്‍ വെന്തുമരിച്ചു. രണ്ടും അഞ്ചും 13 ഉം വയസുള്ള മൂന്ന് സഹോദരന്മാരും അവരുടെ നാല് വയസുള്ള സഹോദരിയും ബന്ധുവായ ഒരു 11 -കാരനുമാണ് മരിച്ചത്.

അപകടം നടക്കുമ്പോള്‍ മുകള്‍നിലയിലായിരുന്നു കുട്ടികള്‍. താഴത്തെ നിലയില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് കരുതുന്നത്. വീട്ടില്‍ ആകെയുണ്ടായിരുന്നത് ഒരേയൊരു സ്റ്റെയറായിരുന്നു. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് താഴേക്കിറങ്ങാനോ അവിടെ നിന്നും പുറത്ത് കടന്ന് രക്ഷപ്പെടാനോ സാധിച്ചില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

വീട്ടിനകത്തെ തീപ്പിടിത്തം കണ്ട് അയല്‍വാസികളും കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. ഏണി വച്ച് ജനാലയ്ക്കരികിലെത്തി അത് തുറന്നെങ്കിലും കനത്ത പുക രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. പുക കാരണം അവര്‍ ചുമക്കുകയും ശ്വസിക്കാന്‍ സാധിക്കാതെ വരികയും ആയിരുന്നു. അതിനാല്‍ അവര്‍ക്ക് കുട്ടികളെ രക്ഷിക്കാന്‍ സാധിച്ചില്ല.

പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കുറച്ച് സമയത്തിനുള്ളില്‍ തന്നെ അഗ്‌നിശമന സേന സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും കുഞ്ഞുങ്ങളെല്ലാം മരിച്ചിരുന്നു. എങ്ങനെയാണ് അപകടം സംഭവിച്ചത് എന്ന കാര്യത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപോര്‍ടുകള്‍ പറയുന്നു. സംഭവിച്ച ദുരന്തത്തില്‍ ഇതുവരേയും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും നടുക്കം വിട്ടുമാറിയിട്ടില്ല.

Children Died | ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി കാത്തിരുന്ന കുടുംബം നേരിട്ടത് വന്‍ ദുരന്തം; വീടിന് തീപ്പിടിച്ച് 5 കുട്ടികള്‍ വെന്തുമരിച്ചു; അപകടം പിതാവ് സമ്മാനങ്ങളും ഭക്ഷണവും വാങ്ങാനായി കടയില്‍ പോയ നേരത്ത്

 

 

Keywords: News, World, World-News, Accident-News, Accidental Death, Father, Children, Arizona News, House, Fire, Christmas Shopping, Bullhead City, Duplex, Five children die in Arizona house fire as father did Christmas shopping.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia