യുഎസ് യൂണിവേഴ്‌സിറ്റിയില്‍ അഗ്‌നിബാധ: 5 മരണം

 


വാഷിംഗ്ടണ്‍: (www.kvartha.com 02.11.2014) യുഎസിലെ യൂണിവേഴ്‌സിറ്റിയിലുണ്ടായ അഗ്‌നിബാധയില്‍ 5 പേര്‍ മരിച്ചു. നിരവധിപേരെ കാണാതായിട്ടുണ്ട്. അഗ്‌നിബാധയില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് സൂചന. ശനിയാഴ്ചയാണ് അപകടമുണ്ടായത്.

യുഎസ് യൂണിവേഴ്‌സിറ്റിയില്‍ അഗ്‌നിബാധ: 5 മരണംയൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ മൈനെ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്ന മൂന്ന് നില കെട്ടിടത്തിലാണ് ദുരന്തമുണ്ടായത്.

അതേസമയം മരിച്ചവര്‍ വിദ്യാര്‍ത്ഥികളാണോയെന്ന് വ്യക്തമല്ല. ഏഴുപേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ വ്യോമമാര്‍ഗം ബോസ്റ്റണിലേയ്ക്ക് കൊണ്ടുപോയി. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്.

SUMMARY: Washington: At least five people died and several remained unaccounted for in a fire that occurred near a university in the US state of Maine Saturday, media reports said.

Keywords: Washington, US university, fire, Maine, University of Southern Maine
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia