സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കയില്‍ ഭക്ഷ്യക്ഷാമവും: ഒരു കിലോ അരിക്ക് 500 രൂപ, പാല്‍പ്പൊടിക്ക് 790 രൂപ; സാധനം വാങ്ങാന്‍ ജനം മണിക്കൂറുകളോളം കാത്ത് നില്‍ക്കുന്നു, തമിഴ്‌നാട്ടിലേക്ക് അഭയാര്‍ഥി പ്രവാഹമെന്ന് രഹസ്യാന്വേഷണ റിപോര്‍ട്
Mar 24, 2022, 12:29 IST
കൊളംബോ: (www.kvartha.com 24.03.2022) രാജ്യത്തെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കയില്‍ ഭക്ഷണം, മരുന്ന്, പാല്‍പ്പൊടി, പാചക വാതകം, ഇന്ധനം തുടങ്ങിയ അവശ്യസാധനങ്ങള്‍ക്ക് കടുത്ത ക്ഷാമം. പെട്രോളും ഡീസലും ലഭിക്കാന്‍ ജനം പൊരിവെയിലത്ത് മണിക്കൂറുകളോളം നില്‍ക്കേണ്ടി വരുന്നുവെന്ന് മാധ്യമങ്ങല്‍ റിപോര്‍ട് ചെയ്യുന്നു.
ഇന്ധനത്തിന്റെ ലഭ്യത കുറവായതിനാല്‍ വൈദ്യുതി പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല, വരണ്ട കാലാവസ്ഥ ജലവൈദ്യുത ശേഷിയെ ദുര്‍ബലമാക്കി, ഇതോടെ ജനം മണിക്കൂറുകളോളം പവര്‍ കട് അനുഭവിക്കുന്നുവെന്നാണ് റിപോര്‍ട്. ഈ മാസം ആദ്യം പ്രാദേശിക കറന്‍സി യഥേഷ്ടം വിപണിയിലെത്തിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് അനുവദിച്ചതോടെ വിലക്കയറ്റം രൂക്ഷമായി. ഇതോടെ തമിഴ്‌നാട്ടിലേക്ക് അഭയാര്‍ഥി പ്രവാഹമെന്നും രഹസ്യാന്വേഷണ റിപോര്‍ടുണ്ട്.
ലങ്കയിലെ തമിഴ് അഭയാര്‍ഥികള്‍ തമിഴ്‌നാട്ടിലേക്ക് വരുന്നു. ചൊവ്വാഴ്ച 16 ശ്രീലങ്കന്‍ പൗരന്മാര്‍, ജാഫ്‌ന, മാന്നാര്‍ മേഖലകളില്‍ നിന്ന് രണ്ട് ബാചുകളായി തമിഴ്‌നാട്ടിലെത്തിയെന്നാണ് വിവരം. റിപോര്‍ടുകള്‍ പ്രകാരം, '2000 ത്തോളം അഭയാര്‍ഥികള്‍' വരുന്ന ആഴ്ചകളില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
പണപ്പെരുപ്പം മൂലം ശ്രീലങ്കയില്‍ ഭക്ഷണപാനീയങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. അരിയുടെ വില കിലോയ്ക്ക് 500 ശ്രീലങ്കന്‍ രൂപയിലെത്തി. 400 ഗ്രാം പാല്‍പ്പൊടിക്ക് 790 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പാല്‍പ്പൊടി വിലയില്‍ 250 രൂപയോളം കൂടി. ഒരു കിലോ പഞ്ചസാരയുടെ വില 290 രൂപയിലെത്തി. ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും കാരണം ശ്രീലങ്കക്കാരെ ഇന്‍ഡ്യയിലേക്ക് പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥ വിനോദസഞ്ചാരത്തെയും വ്യാപാരത്തെയും ആശ്രയിച്ചാണ് ഇരിക്കുന്നത്. കോവിഡ് വിനാശകരമായിരുന്നു, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 14 ബില്യന്‍ ഡോളറിന്റെ നഷ്ടം ലങ്കന്‍ സര്‍കാര്‍ കണക്കാക്കുന്നു. സെന്‍ട്രല്‍ ബാങ്കിന്റെ കണക്കനുസരിച്ച് 2021 ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ സമ്പദ് വ്യവസ്ഥ 1.5% ചുരുങ്ങുമെന്ന് കണക്കാക്കുന്നു.
2022-ല്‍ ഏഴ് ബില്യന്‍ ഡോളറിന്റെ കടബാധ്യതയുള്ളതിനാല്‍, കുറഞ്ഞുവരുന്ന കരുതല്‍ ധനവും അടയ്‌ക്കേണ്ട ഭീമമായ കടങ്ങളും ഉള്ളതിനാല്‍ ശ്രീലങ്കയ്ക്ക് വിദേശ കറന്‍സിയുടെ ആവശ്യമുണ്ട്. ചൈനീസ് വായ്പകള്‍ ഉപയോഗിച്ച് നിര്‍മിച്ച നിര്‍മാണ പദ്ധതികള്‍ പണമുണ്ടാക്കാത്തതിനാല്‍ ശ്രീലങ്കയുടെ വിദേശ കരുതല്‍ ശേഖരം ഭാഗികമായി കുറയുന്നു.
സാമ്പത്തിക സഹായത്തിന്റെ ഭാഗമായി ഇന്‍ഡ്യ നല്‍കിയ ഒരു ബില്യന്‍ ഡോളര്‍ വായ്പാ സൗകര്യം പ്രസിഡന്റ് ഗോതബയ രാജപക്‌സെ സര്‍കാര്‍ ദുരുപയോഗം ചെയ്തതായി ശ്രീലങ്കയിലെ പ്രതിപക്ഷ പാര്‍ടിയായ സമാഗി ജന ബലവേഗയ (എസ്‌ജെബി അല്ലെങ്കില്‍ യുനൈറ്റഡ് പീപിള്‍സ് ഫോഴ്‌സ്) ചൊവ്വാഴ്ച ആരോപിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.