US Visa | അമേരികയിലേക്കുള്ള വിസയ്ക്കായി ഇന്‍ഡ്യക്കാര്‍ കാത്തിരിക്കേണ്ടത് 2 വര്‍ഷത്തിലധികം; ചൈനക്കാര്‍ക്ക് വെറും 2 ദിവസം!

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ വിസ അപേക്ഷകര്‍ക്ക് അപോയിന്റ്മെന്റ് ലഭിക്കുന്നതിന് രണ്ട് വര്‍ഷത്തിലധികം കാത്തിരിപ്പ് വേണ്ടിവരുമെന്ന് യുഎസ് സര്‍കാര്‍ വെബ്സൈറ്റ് കാണിക്കുന്നു, അതേസമയം ചൈന പോലുള്ള രാജ്യങ്ങള്‍ക്ക് സമയപരിധി രണ്ട് ദിവസം മാത്രമാണ്. സന്ദര്‍ശക വിസകള്‍ക്കായി ഡെല്‍ഹിയില്‍ നിന്നുള്ള അപേക്ഷകള്‍ക്ക് 833 ദിവസവും മുംബൈയില്‍ നിന്ന് 848 ദിവസവും അപോയിന്റ്‌മെന്റിന് കാത്തിരിക്കേണ്ടി വരുമെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
           
US Visa | അമേരികയിലേക്കുള്ള വിസയ്ക്കായി ഇന്‍ഡ്യക്കാര്‍ കാത്തിരിക്കേണ്ടത് 2 വര്‍ഷത്തിലധികം; ചൈനക്കാര്‍ക്ക് വെറും 2 ദിവസം!

ഇതിന് വിപരീതമായി, കാത്തിരിപ്പ് സമയം ചൈനയിലെ ബീജിങ്ങില്‍ രണ്ട് ദിവസവും പാകിസ്താനിലെ ഇസ്ലാമാബാദില്‍ 450 ദിവസവുമാണ്. വിദ്യാര്‍ഥി വിസകള്‍ക്ക് ഡെല്‍ഹിയിലും മുംബൈയിലും 430 ദിവസമാണ് കാത്തിരിപ്പ് സമയം. അതിശയകരമെന്നു പറയട്ടെ, ഇസ്ലാമാബാദിന് ഇത് ഒരു ദിവസവും ബീജിങിന് രണ്ട് ദിവസവുമാണ്.

ഇന്‍ഡ്യയില്‍ നിന്നുള്ള വിസ അപേക്ഷകള്‍ വൈകുന്നത് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബുധനാഴ്ച യുഎസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിങ്കെനുമായി ഉന്നയിച്ചിട്ടുണ്ട്. കോവിഡ് സമയത്ത് അപേക്ഷകള്‍ കുറവായതിനാല്‍ വിസ നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരില്‍ കുറവുണ്ടായതാണ് ഇതിന് കാരണമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

Keywords:  Latest-News, National, World, Top-Headlines, Visa, America, India, China, Travel, New Delhi, Government, For US Visa, Over 2-Year Wait For New Delhi, Just 2 Days For Beijing.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia