Li Keqiang | പരിഷ്‌കരണവാദിയായി അറിയപ്പെടുന്ന ചൈനീസ് മുന്‍ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു

 


ബെയ്ജിങ്: (KVARTHA) പരിഷ്‌കരണവാദിയായി അറിയപ്പെടുന്ന ചൈനയുടെ മുന്‍ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച (26.10.2023) രാത്രിയോടെ ഹൃദയാഘാതമുണ്ടാവുകയും വെള്ളിയാഴ്ച (27.10.2023) പുലര്‍ചയോടെ മരിക്കുകയുമായിരുന്നെന്ന് ചൈനീസ് വാര്‍ത്ത ഏജന്‍സി അറിയിച്ചു.

ദുര്‍ബലര്‍ക്കുവേണ്ടി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലി കെചിയാങ് പ്രശസ്തനാണ്. ഹെനാന്‍ പ്രവിശ്യയില്‍ ഗവര്‍ണറായിരുന്നപ്പോള്‍ പൊതുമേഖലാ വ്യവസായങ്ങളില്‍ വരുത്തിയ പരിഷ്‌കരണങ്ങളെ തുടര്‍ന്നുണ്ടായ പുരോഗതിയും അദ്ദേഹത്തിന്റെ പ്രശസ്തി ഉയര്‍ത്തി. പാര്‍ടി നേതാവിന്റെ മകനായാണ് ജനിച്ചതെങ്കിലും ആ സ്വാധീനം ഉപയോഗിച്ച് പാര്‍ടിയില്‍ വളരാന്‍ കെചിയാങ് തയാറായില്ല.

നിയമത്തില്‍ ബിരുദവും സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. മാവോ സെ ദുങ് ചിന്തകളുടെ പഠനത്തില്‍ പെകിങ് യൂനിവേഴ്സിറ്റിയില്‍ ഒന്നാമനായി. അവിടെ കമ്യൂനിസ്റ്റ് യൂത് ലീഗ് സെക്രടറിയായി. പഠനകാലത്ത് ജനാധിപത്യവാദികളോടൊപ്പമായിരുന്നു. മുന്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോയോടൊപ്പം യൂത് ലീഗില്‍ പ്രവര്‍ത്തിച്ചതാണ് അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായത്. പരിഷ്‌കരണവാദികളായ ധനശാസ്ത്രജ്ഞരുമായി അടുപ്പം പുലര്‍ത്തുന്നു.

2013 മുതലുള്ള 10 വര്‍ഷക്കാലം ചൈനയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഈ വര്‍ഷം ആദ്യമാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നത്. ലിയുടെ നേതൃത്വത്തില്‍ ഒരു ദശകത്തിനുള്ളില്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ച ഇരട്ടിയായിരുന്നു. ഹു ജിന്റാവോ പ്രസിഡന്റ് ആയിരിക്കെ ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് വൈസ് പ്രസിഡന്റും ലി ഉപപ്രധാനമന്ത്രിയും ആയിരുന്നു. 2012ലാണ് ചൈനയുടെ പ്രസിഡന്റായി ഷി ചിന്‍പിങ്ങും പ്രധാനമന്ത്രിയായി ലി കെചിയാങ്ങും സ്ഥാനമേറ്റത്.

Li Keqiang | പരിഷ്‌കരണവാദിയായി അറിയപ്പെടുന്ന ചൈനീസ് മുന്‍ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു



Keywords: News, World, World-News, Obituary, Obituary-News, Former Chinese Premier, Li Keqiang, Died, Heart Attack, China, Beijing News, President, Xi Jinping, Former Chinese Premier Li Keqiang Dies At 68.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia