വസതിക്കു സമീപം ബോംബ് സ്‌ഫോടനം; മാലദ്വീപ് മുന്‍ പ്രസിഡന്റും നിലവിലെ സ്പീകെറുമായ മുഹമ്മദ് നശീദിന് പരിക്ക്
May 7, 2021, 10:18 IST
മാലി: (www.kvartha.com 07.05.2021) വസതിക്കു സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മാലദ്വീപ് മുന്‍ പ്രസിഡന്റും നിലവിലെ സ്പീകെറുമായ മുഹമ്മദ് നശീദിന് പരിക്ക്. വ്യാഴാഴ്ച രാത്രി 8.30 ഓടെ വീട്ടില്‍നിന്ന് പുറത്തിറങ്ങാനായി കാറിനരികിലേക്ക് നടന്നു നീങ്ങുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. നശീദിനു പുറമെ അംഗരക്ഷകരിലരാള്‍ക്കും ഒരു വിദേശ വിനോദസഞ്ചാരിക്കും പരിക്കേറ്റിട്ടുണ്ട്. ശരീരത്തില്‍ നിരവധി മുറിവുകളുള്ള നശീദ് മാലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആശുപത്രിയില്‍ നശീദിനെ സന്ദര്‍ശിച്ച പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സാലിഹ് സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു. ആരും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ഇടുങ്ങിയ തെരുവിലാണ് നശീദ് താമസിച്ചിരുന്നതെന്നും കാറിനരികിലേക്ക് കുറച്ചുദൂരം നടന്നെത്തേണ്ടതുണ്ടെന്നും മാലദ്വീപ് യുവജനകാര്യ മന്ത്രി അഹ്മദ് മഹ്‌ലൂഫ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.