മുന്‍ മിസ് വെനസ്വേലയും ഭര്‍ത്താവും വെടിയേറ്റു മരിച്ചു

 


കാരക്കാസ്: മുന്‍ മിസ് വെനസ്വേലയും ഭര്‍ത്താവും  അക്രമികളുടെ വെടിയേറ്റു മരിച്ചു. മോണിക്ക സ്പിയര്‍ (29) ഭര്‍ത്താവ്  ബ്രിട്ടീഷ് വംശജനായ തോമസ് ഹെന്‍ട്രി ബെറി (39) എന്നിവരാണ് വെടിയേറ്റ് മരിച്ചത്.

ചൊവ്വാഴ്ചയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച കാര്‍ വടക്ക് പടിഞ്ഞാറന്‍ വെനസ്വേലയിലെ ഹൈവേയില്‍ വെച്ച് കേടായതിനെ തുടര്‍ന്ന്  കാര്‍ നന്നാക്കുന്നതിനിടെ അവിടെ എത്തിയ അക്രമികള്‍ അഞ്ചു വയസുള്ള മകളുടെ മുമ്പില്‍ വച്ച് ഇരുവരെയും വെടിവെയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മോണിക്കയുടെ മകള്‍ മയ ബെറി സ്പിയറിനും അക്രമത്തില്‍ വെടിയേറ്റെങ്കിലും പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരുന്നു. വെനസ്വേലന്‍ ഹൈവേകളില്‍ അക്രമികള്‍ വാഹനങ്ങള്‍ തടഞ്ഞുനിറുത്തി യാത്രക്കാരെ ആക്രമിക്കുകയും സാധനങ്ങള്‍  മോഷ്ടിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ പതിവാണ്.

 നിക്കോളാസ് മഡുറോ പ്രസിഡന്റായ ശേഷം അക്രമത്തിന്
മുന്‍ മിസ് വെനസ്വേലയും ഭര്‍ത്താവും  വെടിയേറ്റു മരിച്ചു
അയവുവന്നിരുന്നു. അടുത്ത കാലത്തുണ്ടായ ഏറ്റവും ദാരുണമായ സംഭവമാണ് മോണിക്കയും ഭര്‍ത്താവും വെടിയേറ്റ് മരിച്ചതെന്ന് പ്രസിഡന്റ് മഡുറോ പറഞ്ഞു.

2005ലാണ് മോണിക്ക മിസ് വെനസ്വേലയായി തെരഞ്ഞെടുക്കപ്പെട്ടത്. വെനസ്വേലയിലെ അറിയപ്പെടുന്ന ടെലിവിഷന്‍ നടി കൂടിയാണ് മോണിക്ക.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍: രണ്ടാം നറുക്കെടുപ്പില്‍ ജില്ലയില്‍ 38 ഭാഗ്യശാലികള്‍

Keywords:  Former Miss Venezuela Monica Spear shot dead in front of daughter,Gun attack, Injured, President, Passengers, Police, Arrest, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia