ബെയ്ജിംഗ്: ചൈനയിലെ മുന്‍ പൊലീസ് മേധാവിയും പാര്‍ട്ടിക്ക് അനഭിമതനായ കമ്യൂണിസ്റ്റ് നേതാവ് ബോക്സിലായിയുടെ മുന്‍ അനുയായിയുമായ വാങ് ലിജുന്‍ 15 വര്‍ഷം തടവ്. കൂറുമാറ്റം, അഴിമതി, കൈക്കൂലി കേസുകളില്‍ കുറ്റം ചുമത്തിയാണ് ശിക്ഷ. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎസ് എംബസിയില്‍ അഭയം തേടിയതിനെത്തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു ലിജുന്‍.
ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യാ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതോടെ, ബോക്സിലായിയുടെ പ്രോസിക്യൂഷനും വഴിതെളിഞ്ഞിരിക്കുകയാണ്. ബ്രിട്ടിഷ് വ്യാപാരിയെ വധിച്ച കേസില്‍ ബോക്സിലായിയുടെ ഭാര്യയുടെ പങ്ക് തുറന്നു പറഞ്ഞതിന്റെ പേരില്‍ വാങ് ലിജുന്റെ ശിക്ഷ 20 വര്‍ഷത്തില്‍നിന്ന് പതിനഞ്ചായി ചുരുക്കുകയായിരുന്നു. ഇയാളുടെ രാഷ്ട്രീയ അവകാശങ്ങള്‍ ഒരുവര്‍ഷത്തേക്കു റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.
അധികാരദുര്‍വിനിയോഗത്തിന്റെയും പാര്‍ട്ടി ആദര്‍ശങ്ങളില്‍നിന്നുള്ള വ്യതിചലനത്തിന്റെയും പേരില്‍ അനഭിമതനായ ബോക്സിലായിക്ക് തിരിച്ചടിയായിരിക്കുകയാണ് ലിജുന്റെ ശിക്ഷ. പഴയ വിശ്വസ്തനായിരുന്നെങ്കിലും തെറ്റിപ്പിരിഞ്ഞശേഷം തിരിഞ്ഞുകൊത്തിയിരുന്നു ലിജുന്‍. ഒരുമിച്ചു നടത്തിയ അഴിമതിക്കഥകളുടെ കൂടുതല്‍ വിവരങ്ങള്‍ ഇയാള്‍ പൊലീസിനു കൈമാറിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

SUMMERY: A Chinese court has issued a 15-year prison term for the ex-police chief whose attempted asylum bid triggered China's messiest political scandal in decades.
Keywords: China, Officer, Top cop, Jail,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.