'യുക്രേനിയന്‍ മുന്‍ എംപിയുടെ ഭാര്യ സൂട് കേസുകളില്‍ സൂക്ഷിച്ച 28 മില്യന്‍ ഡോളറും 1.3 മില്യന്‍ യൂറോയുമായി രാജ്യം വിടാന്‍ ശ്രമിച്ചു'; അതിര്‍ത്തിയില്‍ സംഭവിച്ചത്!
Mar 21, 2022, 11:41 IST
കെയ് വ്: (www.kvartha.com 21.03.2022) മുന്‍ യുക്രേനിയന്‍ പാര്‍ലമെന്റ് അംഗം കൊട് വിറ്റ് സ്‌കിയുടെ ഭാര്യ സൂട് കേസുകളില്‍ സൂക്ഷിച്ച 28 ദശലക്ഷം ഡോളറും 1.3 ദശലക്ഷം യൂറോ പണവുമായി രാജ്യം വിടാന്‍ ശ്രമിച്ചതായി റിപോര്‍ട്.
യുദ്ധത്തില്‍ തകര്‍ന്ന യുക്രൈയിനില്‍ നിന്ന് രക്ഷപ്പെട്ട് സകര്‍പാടിയ പ്രവിശ്യ വഴി ഹംഗറിയിലേക്ക് കടക്കാനായിരുന്നു ശ്രമം. എന്നാല്‍ ഹംഗേറിയന്‍ അതിര്‍ത്തിയില്‍ വച്ച് പട്ടാളക്കാര്‍ പണവുമായി യുവതിയെ പിടികൂടുകയും ഇതോടെ യാത്ര അവസാനിപ്പിക്കേണ്ടി വരികയും ചെയ്തു.
നെക്സ്റ്റ മീഡിയ ഓര്‍ഗനൈസേഷന്‍ തിങ്കളാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്.
ഫെബ്രുവരി 24 ന് റഷ്യ യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും അന്നുമുതല്‍ രാജ്യത്തുടനീളം ആക്രമണങ്ങള്‍ നടത്തുകയും ചെയ്തു. യുദ്ധത്തിന്റെ ഫലമായി, പോളന്‍ഡ്, സ്ലൊവാക്യ, റൊമാനിയ, ഹംഗറി തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്ക് ഏകദേശം 3.4 ദശലക്ഷം പേര്‍ ഉള്‍പെടെ 10 ദശലക്ഷം ആളുകള്‍ യുക്രൈനില്‍ നിന്ന് പലായനം ചെയ്യപ്പെട്ടതായി യുഎന്‍ അഭിപ്രായപ്പെട്ടു.
കുട്ടികളുള്‍പെടെ നൂറുകണക്കിന് സാധാരണക്കാരാണ് യുക്രൈനില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. അതിനിടെ, ഇതുവരെ 14,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ അവകാശപ്പെട്ടു.
അമേരികയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയുടെ ആക്രമണം അവസാനിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതിനായി കടുത്ത ഉപരോധങ്ങളും സാമ്പത്തിക പിഴകളും ചുമത്തി.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ചര്‍ചയ്ക്ക് തയാറാണെന്ന് യുക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ഞായറാഴ്ച പറഞ്ഞു. എന്നാല്‍ നയതന്ത്രം പരാജയപ്പെട്ടാല്‍ മൂന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയും പ്രകടിപ്പിച്ചു.
Keywords: Former Ukrainian MP's wife tries to flee country with 28 million dollars, 1.3 million euros in cash, Ukraine, News, Eloped, Army, Media, Report, World.Ukrainian media report that the wife of former MP Kotvytskyy tried to take $28 million and 1.3 million euros out of #Ukraine via #Zakarpattya.
— NEXTA (@nexta_tv) March 20, 2022
The money was found by the #Hungarian border guards and forced to declare it. pic.twitter.com/ZCjDlIxdwB
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.