Killed | 'സ്വീഡിഷ് മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ട 4 ചിംപാന്‍സികളെ വെടിവച്ച് കൊന്നു'

 



സ്റ്റോക്‌ഹോം: (www.kvartha.com) സ്റ്റോക്‌ഹോമില്‍ നിന്ന് 100 മൈല്‍ അകലെയുള്ള ഫുരുവിക് മൃഗശാലയില്‍നിന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെട്ട അഞ്ച് ചിംപാന്‍സികളില്‍ നാലെണ്ണത്തിനെ വെടിവച്ച് കൊന്നതായി റിപോര്‍ട്. ഒരെണ്ണത്തിനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

മൃഗങ്ങള്‍ തന്റെ ഉറ്റസുഹൃത്തുക്കളും തന്റെ കുടുംബത്തിന്റെ ഭാഗവുമാണെന്നും അവയുടെ മരണം തന്റെ ഹൃദയം തകര്‍ത്തുവെന്നും 30 വര്‍ഷമായി മൃഗശാലയുടെ പ്രൈമറ്റ് മാനേജറായിരുന്ന ഇംഗ്-മാരി അഭിപ്രായപ്പെട്ടു. മൃഗശാല അധികൃതര്‍ക്ക് മയക്ക് വെടിവച്ച് അവയെ തിരികെ കൊണ്ടുവരാന്‍ കഴിയുമായിരുന്നെന്നും എന്നാല്‍ വെടിവച്ച് കൊലപ്പെടുത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഗാവ്ലെയ്ക്ക് സമീപമുള്ള അമ്യൂസ്മെന്റ് പാര്‍കിന്റെ ഭാഗമായ ഫുരുവിക് മൃഗശാലയില്‍ നിന്ന് ബുധനാഴ്ച ഉച്ചഭക്ഷണ സമയത്താണ് അഞ്ച് ചിംപാന്‍സികള്‍ രക്ഷപ്പെട്ടത്. എന്നാല്‍ മൃഗശാലയില്‍ നിന്നും അവ എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. ഇപ്പോഴും ഒരെണ്ണം മൃഗശാലയ്ക്ക് പുറത്ത് തന്നെ ഉള്ളതിനാല്‍ ജനങ്ങള്‍ സൂക്ഷിക്കണമെന്നും വീടിന് പുറത്തിറങ്ങരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 

Killed | 'സ്വീഡിഷ് മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ട 4 ചിംപാന്‍സികളെ വെടിവച്ച് കൊന്നു'


ചിംപാന്‍സികള്‍ ശക്തരും അപകടകരവുമായ മൃഗങ്ങളാണെന്നും മൃഗശാലയുടെ പ്രധാന ശ്രദ്ധ മനുഷ്യര്‍ക്ക് പരുക്കേല്‍ക്കേല്‍ക്കാതെ നോക്കുകയാണെന്നും ചിംപാന്‍സികള്‍ അശാന്തരായതിനാലാണ് വെടിവച്ച് കൊലപ്പെടുത്തിയതെന്നും മൃഗശാലാ വക്താവ് അനിക ട്രോസെലിയസ് അറിയിച്ചു. എന്നാല്‍ അഞ്ചാമത്തെ ചിംപാന്‍സി സ്വന്തം വഴി കണ്ടെത്തിക്കാണുമെന്നും ചിംപാന്‍സികളെ കൊല്ലേണ്ടിവന്നത് ദാരുണ സംഭവമാണെന്നും കൂട്ടിച്ചേര്‍ത്ത അവര്‍ അതല്ലാതെ മറ്റ് വഴികളില്ലെന്നും അവകാശപ്പെട്ടു. 

പാര്‍കിന്റെ വെബ് പേജ് അനുസരിച്ച് ഫുരുവിക് മൃഗശാലയില്‍ ഏഴ് ചിംപാന്‍സികളാണ് ഉണ്ടായിരുന്നത്. നോര്‍ഡിക് രാജ്യങ്ങളിലെ ഏക സ്വകാര്യ ഗവേഷണ കേന്ദ്രം കൂടിയാണിത്. മൃഗശാലയില്‍ നിന്നും മൃഗങ്ങള്‍ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. 
 
Keywords:  News,World,international,Animals,Killed,Shoot,Kills,Missing,Local-News, Four chimpanzees are shot dead after sparking panic when they escaped from their Swedish zoo enclosure
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia