ജറുസലേമിലെ ജൂതപള്ളിയില്‍ തീവ്രവാദി ആക്രമണം; 4 ഇസ്രായേലികള്‍ കൊല്ലപ്പെട്ടു
Nov 18, 2014, 16:37 IST
ജറുസലേം: (www.kvartha.com 18.11.2014) ജറുസലേമിലെ ജൂതപള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 4 ഇസ്രായേലികള്‍ കൊല്ലപ്പെട്ടു. പള്ളിക്കുള്ളില്‍ ആരാധന നടത്തുകയായിരുന്നവര്‍ക്കെതിരെ സായുധരായ അക്രമികള്‍ ആക്രമണം നടത്തുകയായിരുന്നു. കത്തികളും കോടാലികളും തോക്കുകളും ഉപയോഗിച്ചായിരിരുന്നു ആക്രമണം.
സംഘര്‍ഷഭരിതമായിരുന്ന മേഖലയിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണാതീതമാണ്. അതേസമയം ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
ആക്രമണം നടത്തിയവരെ ഇസ്രായേലി സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. ഇവരില്‍ രണ്ടുപേര്‍ പലസ്തീനികളായ ബന്ധുക്കളാണെന്ന് ഇസ്രായേല്‍ പോലീസ് പറഞ്ഞു. ആക്രമണത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. തീവ്രവാദി ആക്രമണമാണിതെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.
ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ പോലീസുകാരാണ്. പരിക്കേറ്റവരില്‍ 4 പേരുടെ നില അതീവ ഗുരുതരമാണ്.
SUMMARY: Jerusalem: Two Palestinians stormed a Jerusalem synagogue on Tuesday, attacking worshippers praying inside with knives, axes and guns, and killing four people before they were killed in a shootout with police, officials said.
Keywords: Jerusalem, Palestinians, Israel, Killed, Terror attack,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.