ചൈനയില്‍ കൂറ്റന്‍ എക്‌സ്പ്രസ് വേ പാലം തകര്‍ന്നുവീണ് അപകടം; 4 പേര്‍ മരിച്ചു, 8 പേര്‍ക്ക് പരിക്ക്

 


ബെയ്ജിങ്: (www.kvartha.com 20.12.2021) ചൈനയില്‍ കൂറ്റന്‍ എക്‌സ്പ്രസ് വേ പാലം തകര്‍ന്നുവീണ് അപകടം. ഹുബെയ് പ്രവിശ്യയില്‍ കഴിഞ്ഞ ദിവസമാണ് എക്സ്പ്രസ് വേ പാലം തകര്‍ന്നുവീണത്. അപകടത്തില്‍ നാലുപേര്‍ മരിച്ചതായും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തിരുന്നു. 

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സെന്‍ട്രല്‍ ഹുബെയ് പ്രവിശ്യയിലെ എസോ സിറ്റിയില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണത്. പാലം തകര്‍ന്ന് വീണപ്പോള്‍ ഒരു കാര്‍ അതിനടിയില്‍പ്പെട്ടു. മൂന്ന് ട്രകുകളായിരുന്നു ഈ സമയം പാലത്തിലുണ്ടായിരുന്നത്. ഇവ താഴേക്ക് മറിഞ്ഞ് വീണു. സംഭവം നടക്കുമ്പോള്‍ പാലത്തിന്റെ അറ്റകുറ്റ പണികള്‍ നടക്കുകയായിരുന്നുവെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. അപകടത്തെ തുടര്‍ന്ന് എക്സ്പ്രസ് വേയുടെ ഇരുവശവും അടച്ചു. 

ചൈനയില്‍ കൂറ്റന്‍ എക്‌സ്പ്രസ് വേ പാലം തകര്‍ന്നുവീണ് അപകടം; 4 പേര്‍ മരിച്ചു, 8 പേര്‍ക്ക് പരിക്ക്

അപകടസമയത്ത് നിരവധി പേര്‍ പാലത്തില്‍ ജോലി ചെയ്യുകയായിരുന്നുവെന്നാണ് റിപോര്‍ട്. പ്രവിശ്യാ ഗവര്‍ണറും ഒരു ഡെപ്യൂടി പ്രവിശ്യാ ഗവര്‍ണറും സ്ഥലം സന്ദര്‍ശിച്ചു. അപകടത്തെ തുടര്‍ന്ന് ട്രാഫിക്, പൊലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അതേസമയം അപകടകാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.

Keywords:  Beijing, News, World, Death, Accident, Bridge, Expressway, Collapse, Injured, Four died in expressway bridge collapse in China's Hubei province
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia