കാബൂള്‍ എയര്‍പോര്‍ട്ടില്‍ കാര്‍ ബോംബ് സ്‌ഫോടനം; 4 പേര്‍ കൊല്ലപ്പെട്ടു

 


കാബൂള്‍: (www.kvartha.com 12.08.2015) കാബൂള്‍ എയര്‍പോര്‍ട്ടിലെ പ്രവേശന കവാടത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ബോംബ് സ്‌ഫോടനങ്ങളില്‍ ഒടുവിലത്തേതാണിത്.

കാറില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഉന്നത സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കാറുകളില്‍ ഉണ്ടായിരുന്നവര്‍ ആരാണെന്ന് വ്യക്തമാക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

കഴിഞ്ഞയാഴ്ച കാബൂളിലുണ്ടായ വിവിധ ചാവേര്‍ ആക്രമണങ്ങളില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
കാബൂള്‍ എയര്‍പോര്‍ട്ടില്‍ കാര്‍ ബോംബ് സ്‌ഫോടനം; 4 പേര്‍ കൊല്ലപ്പെട്ടു

SUMMARY: Four people were killed and 17 injured after a car bomb exploded near the entrance to Kabul airport on Monday, days after a series of suicide attacks in the Afghan capital killed dozens and wounded hundreds.

Keywords: Afghanistan, Kabul, Airport blast, Killed,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia