കാലിഫോര്‍ണിയ: (www.kvartha.com 16/02/2015) പീഡനക്കേസ് പ്രതിക്കു പകരം ചാനല്‍ നല്‍കിയത് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഫോട്ടോ. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കെ.എസ്.ഡബ്ലിയു.ബി എന്ന പ്രാദേശിക ചാനലാണ് വാര്‍ത്തയ്‌ക്കൊപ്പം ഒബാമയുടെ ഫോട്ടോ നല്‍കിയത്.
അവതാരക വാര്‍ത്ത വായിക്കുന്നതിനിടെ സാന്‍ ഡീഗോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പീഡനക്കേസിലെ പ്രതിയുടെ ചിത്രത്തിന് പകരം ഒബാമയുടെ ചിത്രം കാണിക്കുകയായിരുന്നു.
തെളിവുകളുടെ അഭാവത്തില്‍ പീഡന കേസിലെ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഫ്രാന്‍സിസ്‌കോ സൂസ (20) എന്ന യുവാവിനെതിരെ കുറ്റം ചുമത്തേണ്ടതില്ലെന്ന് ഡിസ്ട്രിക്ട് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചതായുള്ള വാര്‍ത്ത വായിക്കുന്നതിനിടെയാണ് സംഭവം.
വെറും അഞ്ച് സെക്കന്‍ഡ് മാത്രമാണ് ചിത്രം ടി.വിയില്‍ കാണിച്ചത്. അപ്പോഴേക്കും ഫോട്ടോ മാറിയ വിവരം ന്യൂസ് റൂമിലുണ്ടായിരുന്ന അസൈന്‍മെന്റ് എഡിറ്റര്‍ മൈക് വില്ലെ കണ്ടുപിടിച്ചിരുന്നു. ഉടന്‍ തന്നെ അദ്ദേഹം ഫോട്ടോ സ്‌ക്രീനില്‍ നിന്നും മാറ്റുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ടൈംസ് ഓഫ് സാന്‍ ഡിഗോ എന്ന വെബ്‌സൈറ്റ് കെ.എസ്.ഡബ്ലിയു.ബിയ്ക്ക് പറ്റിയ മണ്ടത്തരം കണ്ടെത്തുകയും അത് വാര്‍ത്തായാക്കുകയും ചെയ്തു.
അതേസമയം പീഡനക്കേസ് പ്രതിയുടെ ഫോട്ടോയ്ക്ക് പകരം ഒബാമയുടെ ഫോട്ടോ നല്‍കിയ കെ.എസ്.ഡബ്ലിയു ബി മാപ്പൊന്നും പറഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് പരാതികളോ ഫോണ്‍ സന്ദേശങ്ങളോ ലഭിച്ചിട്ടില്ലെന്നും ചാനല്‍ അധികൃതര്‍ പറഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Fox News station uses photo of President Obama to report college rape suspect, Channel, News Paper, Website, Message, Complaint, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.