ചുംബനത്തിലൂടെ കാന്‍സര്‍ പകരുമെന്ന് ഡോക്ടര്‍മാര്‍

 


ലണ്ടന്‍: (www.kvartha.com 29.07.2015) സൂക്ഷിക്കുക, ചുംബനത്തിലൂടെ കാന്‍സര്‍ പകരുമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നു. ലണ്ടനിലെ ഒരു കൂട്ടം യുവഡോക്ടര്‍മാരാണ് ഈ കണ്ടെത്തലുകള്‍ക്ക് പിന്നില്‍. റോയല്‍ ഡാര്‍വിന്‍ ആശുപത്രിയിലെ മാക്‌സിലോ ഫേഷ്യല്‍, ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി വകുപ്പ് മേധാവി ഡോ.മഹിബന്‍ തോമസാണ് ചുംബനത്തിലൂടെ വൈറസുകള്‍ അര്‍ബുദം പടര്‍ത്തുന്നുവെന്ന് കണ്ടെത്തിയത്.

ചുംബനത്തിലൂടെ ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) വേഗത്തില്‍ പകരുമെന്നും എച്ച്പിവി ബാധിച്ചവരില്‍ അര്‍ബുദ സാധ്യത 250 മടങ്ങ് കൂടുതലാണെന്നുമാണ്  പഠനത്തില്‍ നിന്നും വ്യക്തമായത്. ഓറല്‍ എച്ച്പിവി എന്ന വൈറസാണ് തലയെയും കഴുത്തിനെയും മറ്റും ബാധിക്കുന്ന അര്‍ബുദങ്ങള്‍ക്ക് കാരണം. ഇവ തന്നെയാണ് ചുംബനത്തിലൂടെ പകരുന്ന അര്‍ബുദങ്ങളും.

തലയിലുള്ള കാന്‍സര്‍ ബാധിതരില്‍ ഏഴു ശതമാനം പേരില്‍ ഓറല്‍ എച്ച്പിവി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒരു ശതമാനത്തിന് മാത്രമേ കഴുത്തിലും തലയിലും മറ്റുമുളള അര്‍ബുദത്തിന് കാരണമാകുന്ന എച്ച്പിവിയെ കണ്ടെത്താനായിട്ടുളളൂവെന്നും പഠനം വ്യക്തമാക്കുന്നു. വദനസുരതം, ഒന്നിലേറെ പങ്കാളികളുമായുളള ചുംബനം മുതലായവയാണ്  വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതെന്നും  ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

അപൂര്‍വ്വമായി മാത്രം മദ്യപിക്കുന്ന ചെറുപ്പക്കാരുടെ ഇടയിലാണ് എച്ച്പിവി വൈറസ് കണ്ടെത്തിയിരിക്കുന്നത്. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവരിലാണ് എച്ച്പിവി വൈറസ് കൂടുതലായും കണ്ടെത്തിയിരിക്കുന്നത്.
ചുംബനത്തിലൂടെ കാന്‍സര്‍ പകരുമെന്ന് ഡോക്ടര്‍മാര്‍

Also Read:
രാജപുരം സ്വദേശി ബ്രിട്ടനില്‍ കുഴഞ്ഞുവീണ് മരിച്ചു
Keywords:  ‘French Kissing’ Creates Greater Risk of Head and Neck Cancer Than Smoking, Say Doctors,  London, Doctor, Study, Researchers, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia