Released | രാജ്യാന്തര കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനായി

 



കാഠ്മണ്ഡു: (www.kvartha.com) രാജ്യാന്തര കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനായി. റോയിടേഴ്‌സാണ് ശോഭരാജ് ജയില്‍ മോചിതനായ വിവരം റിപോര്‍ട് ചെയ്തത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശോഭരാജ് ജയിലില്‍ നിന്നും പുറത്തെത്തുന്നത്. 1970കള്‍ മുതല്‍ 1980 വരെ നിരവധി കൊലപാതക കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ട്. 

ചാള്‍സിനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. നിലവില്‍ നേപാള്‍ ഇമിഗ്രേഷന്‍ ഡിപാര്‍ട്‌മെന്റിലേക്ക് മാറ്റിയ ചാള്‍സിനെ ഉടന്‍ തന്നെ ഫ്രാന്‍സിലേക്ക് കൊണ്ടുപോകുമെന്നാണ് റിപോര്‍ട്. ജയില്‍മോചിതനായി 15 ദിവസത്തിനുള്ളില്‍ ശോഭരാജിനെ നാടുകടത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവിലുള്ളത്.

Released | രാജ്യാന്തര കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനായി


നേരത്തെ ശോഭരാജിന്റെ മോചനം വൈകുമെന്ന് റിപോര്‍ടുകളുണ്ടായിരുന്നു. നേപാള്‍ സുപ്രീം കോടതിയുടെ വിധിയില്‍ അവ്യക്തതയുള്ളതിനാലാണ് ശോഭരാജിന്റെ മോചനം വൈകുന്നതെന്നായിരുന്നു റിപോര്‍ട്. 78കാരനായ ചാള്‍സ് ശോഭരാജ് ഏഷ്യയിലുടനീളം 20ഓളം കൊലപാതകം നടത്തിയിട്ടുണ്ടെന്നാണ് നിഗമനം. കൊലപാതകത്തിന് ശേഷം ഇരകളെ കൊള്ളയടിക്കുകയാണ് ഇയാളുടെ പ്രധാന ലക്ഷ്യം. നേരത്തെ പ്രായം പരിഗണിച്ചാണ് ചാള്‍സ് ശോഭരാജിനെ മോചിപ്പിക്കാന്‍ നേപാള്‍ സുപ്രീം കോടതി ഉത്തരവിട്ടത്.         

Keywords:  News,World,international,Nepal,Prison,Supreme Court,Accused,Case,Criminal Case,Top-Headlines, French Serial Killer Charles Sobhraj Leaves Jail In Nepal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia