ജ­യി­ല്‍ ജീ­വി­തം ന­യി­ച്ച ആള്‍ പ­ള്ളി­വി­കാ­രി­യായി

 


ജ­യി­ല്‍ ജീ­വി­തം ന­യി­ച്ച ആള്‍ പ­ള്ളി­വി­കാ­രി­യായി
ലണ്ടന്‍: പാ­പ പ­രി­ഹാ­ര­ത്തി­നാ­യി പ­ള്ളി­വി­കാ­രിയാ­യ ആ­ളാണ് മാര്‍­ക് റോവന്‍. ഇ­ക്കാ­ര്യ­ത്തില്‍ പ­ശ്ചാ­ത്താ­പം മാ­ത്ര­മല്ല മാര്‍ക് റോ­വ­നെ പ­ള്ളി­വി­കാ­രി­യാ­ക്കി­യത്. തെ­റ്റു­ക­ളി­ലേ­ക്ക് പോ­കു­ന്നവ­രെ നേര്‍­വ­ഴി­ക്ക് ന­യി­ക്കു­കയും അ­വര്‍­ക്കു­വേ­ണ്ടി പ്രാര്‍­ത്ഥിക്കു­ക കൂ­ടി ചെ­യ്യു­ക­യാ­ണ് റോ­വന്‍. മ­യ­ക്കു­മ­രു­ന്ന് ക­ച്ച­വ­ട­ത്തി­നും, മോ­ഷ­ണ­ത്തിനും ഒ­രു­പാ­ട് ത­വ­ണ ജ­യി­ലില്‍ ക­ഴിഞ്ഞ ആ­ളാണ് റോ­വ­ന്‍. ഒ­ടു­വില്‍ അതി­നോ­ട് മ­ടു­പ്പു തോ­ന്നു­കയും പൗ­രോ­ഹി­ത്യ­ത്തി­ലേ­ക്ക് മാ­റു­കയും ചെ­യ്­തു.

റോ­വന്‍ അ­തി­നു­മു­മ്പ് പ­ള്ളി­ക­ളില്‍ ക­യ­റി­യി­രുന്ന­ത് പ­ള്ളി­ക­ളി­ലു­ള്ള ഇ­രു­മ്പ് ഉ­രു­പ്പ­ടി­കള്‍ മോ­ഷ്ടി­ക്കു­ന്ന­തി­നു­വേ­ണ്ടി­ മാ­ത്ര­മാ­യി­രുന്നു. ഒ­രു­പാ­ടു ത­വണ മോ­ഷ­ണ­ത്തി­ന് റോവ­നെ ജ­യി­ലി­ല­ട­ച്ചി­രുന്നു. ഒ­രി­ക്കല്‍ ജ­യി­ലില്‍ നി­ന്നി­റങ്ങി­യ അ­ദ്ദേ­ഹം ചെ­ന്നെ­ത്തിയ­ത് ഒ­രു തി­യോ­ള­ജി­ക്കല്‍ കോ­ളേ­ജി­ലാ­യി­രുന്നു. അ­വി­ടെ അ­ഞ്ചു­വര്‍ഷ­ത്തെ പഠ­നം പൂര്‍­ത്തി­യാ­ക്കി വി­കാ­രി­യായി.

തു­ടര്‍­ന്ന് സ്വ­ന്തം നാടാ­യ ഡെ­വ­ണി­ലെത്തിയ റോവ­ന് ഒ­രു കൊ­ള്ള­ക്കാ­രനാ­യ ത­ന്നെ ഒ­രു വി­കാ­രി­യാ­യി ജ­ന­ങ്ങള്‍ അം­ഗീ­ക­രിക്കുമോ എ­ന്ന കാ­ര്യ­ത്തില്‍ സം­ശ­യ­മു­ണ്ടാ­യി­രു­ന്നു. എ­ന്നാല്‍ ഇ­ട­വ­ക­യി­ലെത്തി­യ പുതി­യ അച്ഛ­നെ നാ­ട്ടു­കാര്‍ സ്‌­നേ­ഹം കൊ­ണ്ട് മൂ­ടി­യ­പ്പോള്‍ റോവ­ന് അ­ത് ഒ­രു പുത്തന്‍ അ­നു­ഭ­വം ത­ന്നെ­യാ­യി­രുന്നു.

കു­റ്റ­വാ­ളിയാ­യ കാ­ല­ത്ത് ശ­രീ­ര­ത്തില്‍ മു­ഴു­വനും ടാ­റ്റു പ­തി­പ്പി­ക്കുന്ന­ത് ഒ­രു ഹോ­ബി­യാ­യി ക­ണ്ടി­രു­ന്ന റോവ­ന്റെ ശ­രി­ര­ത്തില്‍ ഇന്നും ഒ­രു ദു­ര­ന്ത സൂ­ച­ന­യാ­യി ആ ടാ­റ്റൂ­കള്‍ മാ­യാ­തെ കി­ട­ക്കു­ന്നു. ഡെ­വണ്‍­സി­ലെ എക്‌­സ്­റ്റ­റി­ലേ­ക്ക് താമ­സം മാറിയ റോ­വന്‍ ഭാ­ര്യ ആ­ന­ന്ദ്ര­യ്ക്കും ര­ണ്ടു മ­ക്ക­ളോടു­മൊ­പ്പം സു­ഖ­മാ­യി ക­ഴി­യു­ക­യാണ്.

Keywords:  London, Robbery, Church, World, Prayer, Jail, Malayalam News, Mark Rovan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia