G7 Summit | ജി7 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇന്‍ഡ്യയിലേക്ക് ക്ഷണിച്ചു
ഉച്ചകോടിയില്‍ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് മാര്‍പാപ്പയെ പ്രധാനമന്ത്രി കണ്ടത്
ജി7 ഉച്ചകോടിയില്‍ ഇതാദ്യമായാണ് മാര്‍പാപ്പ പങ്കെടുക്കുന്നത്
ബ്രിടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി
അപുലിയ: (KVARTHA) ജി7 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍പാപ്പയെ ഇന്‍ഡ്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഉച്ചകോടിയില്‍ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് മാര്‍പാപ്പയെ പ്രധാനമന്ത്രി കണ്ടത്. ഇരുവരും തമ്മില്‍ ചര്‍ച നടത്തുന്നുണ്ട്. ജി7 ഉച്ചകോടിയില്‍ ഇതാദ്യമായാണ് മാര്‍പാപ്പ പങ്കെടുക്കുന്നത്. മാര്‍പാപ്പയെ കണ്ട കാര്യം മോദി തന്റെ സമൂഹ മാധ്യമ അകൗണ്ടില്‍ കുറിച്ചിട്ടുണ്ട്.
ഉച്ചകോടിക്കിടെ നിരവധി ലോകനേതാക്കളുമായി മോദി കൂടിക്കാഴ്ചയും നടത്തുകയുണ്ടായി. ബ്രിടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി എന്നിവരുമായാണ് മോദി ചര്‍ച നടത്തിയത്.
#WATCH | Prime Minister Narendra Modi meets Pope Francis at Outreach Session of G7 Summit in Italy. The Prime Minister also strikes up a conversation with British PM Rishi Sunak. pic.twitter.com/BNIpfK6lIN
— ANI (@ANI) June 14, 2024
വെള്ളിയാഴ്ച നടക്കുന്ന നിര്‍മിതബുദ്ധി ഉപയോഗവുമായി ബന്ധപ്പെട്ട ചര്‍ചയില്‍ ഫ്രാന്‍സിസ് മാര്‍പാപയും പങ്കെടുക്കുന്നുണ്ട്. ക്ഷണിതാക്കളായ രാജ്യങ്ങളുടെ ചര്‍ചയിലേക്കാണ് ഫ്രാന്‍സിസ് മാര്‍പാപയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇന്‍ഡ്യടക്കം ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിലെ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തും. ആദ്യമായാണ് ഒരു മാര്‍പാപ്പ ജി7 ഉച്ചകോടിയില്‍ ചര്‍ചയില്‍ പങ്കെടുക്കുന്നതും നിര്‍മിതബുദ്ധിയുടെ പ്രയോഗത്തെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കുന്നതും.
നിര്‍മിതബുദ്ധി സൃഷ്ടിക്കുന്ന പ്രതിസന്ധികളും ദുരുപയോഗ സാധ്യതകളുമായി ബന്ധപ്പെട്ട ആശങ്കകളും ചര്‍ചയാകും. ഇത്തരം വിഷയങ്ങളില്‍ ആകുലതയുണ്ടെന്നും നിയമസംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും സമാധാന സന്ദേശത്തില്‍ മാര്‍പാപ്പ ലോകനേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
ഇറ്റലിയില്‍ ജൂണ്‍ 13ന് ആരംഭിച്ച് 15ന് അവസാനിക്കുന്ന അന്‍പതാമത് ജി7 ഉച്ചകോടിയില്‍ കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. റഷ്യ യുക്രൈന്‍ പ്രതിസന്ധി, മധ്യപൂര്‍വേഷ്യയിലെ പ്രശ്‌നങ്ങള്‍, കാലാവസ്ഥാ പ്രതിസന്ധി, കുടിയേറ്റം, ഭക്ഷ്യസുരക്ഷ, നിര്‍മിത ബുദ്ധിയുടെ ശരിയായ പ്രയോഗം തുടങ്ങിയവയാണ് മുഖ്യ ചര്‍ചാവിഷയങ്ങള്‍.
ഇന്‍ഡ്യ, ബ്രസീല്‍, തുര്‍ക്കി, അള്‍ജീരിയ, കെനിയ, ടുണീഷ്യ എന്നീ രാജ്യങ്ങളുടെ നേതാക്കളെ ആതിഥേയരായ ഇറ്റലി ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.