Gaza | ഓരോ 10 മിനിറ്റിലും ഗസ്സയില്‍ ഒരു കുട്ടി കൊല്ലപ്പെടുന്നു! പ്രതിദിനം ജീവന്‍ നഷ്ടപ്പെടുന്നത് 370 ആളുകള്‍ക്ക്; 6,120 മരണങ്ങളും 926 കുടുംബങ്ങളില്‍ നിന്ന്; ഓരോ മണിക്കൂറിലും 42 ബോംബുകള്‍; യുദ്ധഭൂമിയില്‍ നിന്നുള്ള നടുക്കുന്ന കണക്കുകള്‍

 


ഗസ്സ: (KVARTHA) ഒക്ടോബര്‍ ഏഴ് മുതല്‍ 25 വരെയുള്ള 19 ദിവസങ്ങള്‍ക്കുള്ളില്‍, ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 2,913 കുട്ടികള്‍ ഉള്‍പ്പെടെ 7,028 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 6,747 ആളുകളുടെ പേര്, വയസ്, ലിംഗഭേദം, ഐഡി നമ്പറുകള്‍ എന്നിവ വിശദമാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ട് മന്ത്രാലയം പ്രസിദ്ധീകരിച്ചു. 281 പേരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
    
Gaza | ഓരോ 10 മിനിറ്റിലും ഗസ്സയില്‍ ഒരു കുട്ടി കൊല്ലപ്പെടുന്നു! പ്രതിദിനം ജീവന്‍ നഷ്ടപ്പെടുന്നത് 370 ആളുകള്‍ക്ക്; 6,120 മരണങ്ങളും 926 കുടുംബങ്ങളില്‍ നിന്ന്; ഓരോ മണിക്കൂറിലും 42 ബോംബുകള്‍; യുദ്ധഭൂമിയില്‍ നിന്നുള്ള നടുക്കുന്ന കണക്കുകള്‍

ഈ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം, ഗസ്സയിലെ മരണസംഖ്യ 8,500 കവിഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെ കാണാതാവുകയോ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടുപോവുകയോ ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ഇസ്രാഈലില്‍ ഏകദേശം 1,405 പേരുടെ മരണത്തിനിടയാക്കിയ ഫലസ്തീനിയന്‍ സായുധ വിഭാഗമായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം ഗസ്സയില്‍ ഇസ്രാഈലില്‍ നിരന്തരമായ വ്യോമ, കര ആക്രമണങ്ങള്‍ നടത്തിവരികയാണ്. വീടുകളും ആശുപത്രികളും ഉള്‍പ്പെടെ തകര്‍ക്കപ്പെട്ടു. അഭയകേന്ദ്രങ്ങളും ഇസ്രാഈല്‍ ആക്രമണത്തില്‍ നിന്ന് മുക്തമായിട്ടില്ല.

* ഗസ്സയിലെ ഓരോ മണിക്കൂറിലും സംഭവിച്ചത്

15 പേര്‍ കൊല്ലപ്പെട്ടു, ഇതില്‍ ആറ് പേര്‍ കുട്ടികളാണ്
35 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
42 ബോംബുകള്‍ വര്‍ഷിച്ചു
12 കെട്ടിടങ്ങള്‍ തകര്‍ന്നു

ഗസ്സയില്‍യില്‍ ഇസ്രാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 73 ശതമാനവും സ്ത്രീകളും കുട്ടികളും വൃദ്ധരുമാണ്. 93 വയസുള്ള മഹ്ദിയ അബ്ദുല്ല അബ്ദുല്‍ വഹാബ് ഹലാവയാണ് ഇതുവരെ ഇരയായവരില്‍ ഏറ്റവും പ്രായം കൂടിയത്.

ഇരകളുടെ പ്രായം

ഒരു വയസ്സില്‍ താഴെയുള്ള 133 കുഞ്ഞുങ്ങള്‍
കൊച്ചുകുട്ടികള്‍ (1-3 വയസ്) - 482
പ്രീസ്‌കൂള്‍ കുട്ടികള്‍ (4-5 വയസ്) - 344
പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ (6-12 വയസ്) - 1,042
ഹൈസ്‌കൂള്‍ കുട്ടികള്‍ (13-17 വയസ്) - 664
ചെറുപ്പക്കാര്‍ (18-25 വയസ്) - 966
മുതിര്‍ന്നവര്‍ (26-55 വയസ്) - 2,506

ഏകദേശം 1.7 ദശലക്ഷമാണ് ഗസ്സയിലെ ജനസംഖ്യ. ഇതില്‍ 70 ശതമാനത്തിലധികം അഭയാര്‍ത്ഥികളാണ്. ഇവരില്‍ ഭൂരിഭാഗവും ഗസ്സയിലെ എട്ട് അഭയാര്‍ത്ഥി ക്യാമ്പുകളിലോ അതിനടുത്തോ ആണ് താമസിക്കുന്നത്. 1967-ലെ യുദ്ധസമയത്ത്, ഇസ്രാഈല്‍ സൈന്യം ചരിത്രപരമായ എല്ലാ ഫലസ്തീന്‍ പ്രദേശങ്ങളും കൈവശപ്പെടുത്തുകയും 300,000 ഫലസ്തീനികളെ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇത് 'നക്സ' എന്നറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പരിഹരിക്കപ്പെടാത്ത അഭയാര്‍ത്ഥി പ്രശ്‌നമാണ് പലസ്തീന്‍ അഭയാര്‍ത്ഥികളുടെ ദുരവസ്ഥ.

ഓരോ 10 മിനിറ്റിലും ഒരു ഫലസ്തീന്‍ കുട്ടി കൊല്ലപ്പെടുന്നു

2019 മുതല്‍ ലോകത്തെ സംഘര്‍ഷ മേഖലകളില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ വാര്‍ഷിക എണ്ണം വെറും മൂന്നാഴ്ചയ്ക്കുള്ളില്‍ ഗസ്സയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം മറികടന്നു. ഗസ്സ മുനമ്പ് ഇപ്പോള്‍ ആയിരക്കണക്കിന് കുട്ടികളുടെ ശ്മശാനമാണെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ഒക്ടോബര്‍ 31 വരെ, ഈ സംഘര്‍ഷത്തില്‍ 3,500-ലധികം കുട്ടികള്‍ കൊല്ലപ്പെട്ടു, ഓരോ ദിവസവും ശരാശരി 140 കുട്ടികള്‍ കൊല്ലപ്പെടുന്നു, ഓരോ 10 മിനിറ്റിലും ഒരു ഫലസ്തീന്‍ കുട്ടി കൊല്ലപ്പെടുന്നു എന്ന് സാരം. 6,360 കുട്ടികള്‍ക്ക് പരിക്കേറ്റു, പലര്‍ക്കും ജീവിതത്തെ മാറ്റിമറിക്കുന്ന പ്രത്യാഘാതങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. ഈ കുട്ടികളില്‍ പലരും നിരവധി യുദ്ധങ്ങളുടെ ആഘാതത്തിലൂടെ ജീവിച്ചവരാണ്.

കുടുംബങ്ങള്‍ ഇല്ലാതായി

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഒക്ടോബര്‍ ഏഴിനും 31 നും ഇടയില്‍, കുറഞ്ഞത് 6,120 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 926 കുടുംബങ്ങളില്‍ നിന്നാണ്:

192 കുടുംബങ്ങള്‍ക്ക് പത്തോ അതിലധികമോ അംഗങ്ങളെ നഷ്ടപ്പെട്ടു
6-9 അംഗങ്ങളെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ - 136
2-5 അംഗങ്ങളെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ - 444

Keywords: Hamas, Israel, Gaza, Israel Palestine War, Israel Hamas War, World News, War News, Gaza Attack, Gaza: 370 people killed every day.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia