ഗാസസിറ്റി: (www.kvartha.com 11.07.2014) ഗാസയില്‍ പാലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 88 ആയി. അതേസമയം ഇസ്രയേലിന്റെ ആക്രമണം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഇതുവരെ അറുനൂറില്‍ അധികം പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടുണ്ട്.
വ്യാഴാഴ്ച മാത്രം ഗാസയില്‍ 31 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും കുട്ടികളും ഉള്‍പ്പെടുന്നു. ഗാസയില്‍ ഇതുവരെ 750 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നും, അക്രമിക്കാനായി 800 ടണ്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചെന്നും ഇസ്രയേലി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.
അതേസമയം ഹമാസ് കമാന്‍ഡര്‍മാരുടെ വീടുകള്‍ ലക്ഷ്യമാക്കിയാണ് തങ്ങള്‍ അക്രമം നടത്തുന്നതെന്നും ഇതിനിടയില്‍ നിരപരാധികളും കൊല്ലപ്പെടാനിടയുണ്ടെന്നും ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഹമാസിന്റെ ഭാഗത്തുനിന്നുള്ള റോക്കറ്റാക്രമണം നിര്‍ത്തിവയ്ക്കാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പറഞ്ഞ ഇസ്രയേല്‍ കരയാക്രമണം നടത്താനും തങ്ങള്‍ തയ്യാറാണെന്ന് വ്യക്തമാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
തളങ്കരയില്‍ മലമ്പനി കണ്ടെത്തി; ആരോഗ്യ വകുപ്പ് പരിശോധന നടത്തി
Keywords: Gaza death toll over 80 as third day of Israel offensive continues, Report, House, Attack, Military, Killed, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.