Gaza | ഒറ്റരാത്രികൊണ്ട് ഇസ്രാഈൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ മരിച്ചവരുടെ എണ്ണം 700 കടന്നു; ഏറ്റുമുട്ടലിൽ ഇസ്രാഈലി ഡെപ്യൂട്ടി കമാൻഡർ കൊല്ലപ്പെട്ടു

 


ഗസ്സ: (KVARTHA) ഇസ്രാഈൽ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 704 ആയി ഉയർന്നതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ ഫലമായി നാലായിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
തുടർച്ചയായ ഇസ്രാഈൽ വ്യോമാക്രമണത്തെ തുടർന്ന് ലക്ഷക്കണക്കിന് ആളുകൾ ഇതിനകം ഗസ്സയിൽ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇസ്രാഈലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 900 ആയി ഉയർന്നു. 2,500 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Gaza | ഒറ്റരാത്രികൊണ്ട് ഇസ്രാഈൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ മരിച്ചവരുടെ എണ്ണം 700 കടന്നു; ഏറ്റുമുട്ടലിൽ ഇസ്രാഈലി ഡെപ്യൂട്ടി കമാൻഡർ കൊല്ലപ്പെട്ടു

മൂന്നാം ദിവസം രാത്രി മുഴുവൻ ഗസ്സയിൽ ഇസ്രാഈൽ നിരന്തരമായ ബോംബാക്രമണം തുടർന്നു, കെട്ടിടങ്ങൾ നിലം പതിച്ചു. രണ്ട് ഫലസ്തീൻ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഗസ്സയിൽ 704 ഫലസ്തീനികൾ, ഇസ്രാഈലിൽ 900-ലധികം ആളുകൾ, അധിനിവേശ വെസ്റ്റ്ബാങ്കിൽ കുറഞ്ഞത് 17 ഫലസ്തീനികൾ, ലെബനനിൽ നാല് ഹിസ്ബുല്ല പോരാളികൾ എന്നിങ്ങനെയാണ് മരണസംഖ്യ.

അതേസമയം, ലെബനനിൽ നിന്ന് അതിർത്തി കടന്നെത്തിയ തോക്കുധാരികളുമായുള്ള ഏറ്റുമുട്ടലിൽ തിങ്കളാഴ്ച 300-ാം ബ്രിഗേഡിന്റെ ഡെപ്യൂട്ടി കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രാഈൽ സൈന്യം അറിയിച്ചു. ലെഫ്റ്റനന്റ് കേണൽ അലിം അബ്ദല്ല (40) ആണ് മരിച്ചത്. അതിർത്തിയിൽ നുഴഞ്ഞുകയറിയ തോക്കുധാരികളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഇസ്രാഈൽ സൈനികർക്ക് പരിക്കേറ്റതായി ഇസ്രാഈലിന്റെ ചാനൽ 12 റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച ലെബനനിൽ നിന്ന് ഇസ്രാഈലിലേക്ക് നുഴഞ്ഞുകയറുകയും തെക്കൻ ലെബനനിലേക്ക് ഇസ്രാഈൽ ഷെല്ലാക്രമണം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്. തങ്ങളുടെ അഞ്ച് അംഗങ്ങൾ കൊല്ലപ്പെട്ടതായും അതിർത്തിക്കപ്പുറത്തുള്ള രണ്ട് ഇസ്രാഈലി സൈനിക താവളങ്ങളിൽ റോക്കറ്റുകളും മറ്റും ഉപയോഗിച്ച് തിരിച്ചടിച്ചതായും ലെബനനിലെ ഹിസ്ബുല്ല സംഘം പറഞ്ഞു.

അതിനിടെ സാധാരണക്കാരെ ആക്രമിച്ചാൽ ഇസ്രാഈൽ ബന്ദികളെ കൊല്ലുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗസ്സയിലെ സിവിലിയൻ പ്രദേശങ്ങളിൽ ഇസ്രാഈൽ ആക്രമണം ശക്തമാക്കിയതായി ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബു ഒബൈദ തിങ്കളാഴ്ച പുറത്തിറക്കിയ ഓഡിയോ പ്രസ്താവനയിൽ പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി ഖത്തർ ചർച്ച നടത്തുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 187,518 ഫലസ്തീനികൾ ഗസ്സയിൽ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്ന് യുഎൻ മാനുഷിക ഏജൻസി അറിയിച്ചു, ഏകദേശം 84 സ്കൂളുകളിൽ 137,000-ത്തിലധികം പേർ അഭയം പ്രാപിച്ചു.

Keywords: News, World, Israel, Hamas, Palestine, Death,  Gaza death toll tops 700 after overnight Israeli air raids.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia