ഗാസ സംഘര്‍ഷഭരിതം; ഇസ്രായേലില്‍ മിസൈല്‍ ആക്രമണം

 



ഗാസ: ഗാസയില്‍ നിന്നും തൊടുത്ത മിസൈല്‍ തെക്കന്‍ ഇസ്രായേലില്‍ പതിച്ചതായി റിപോര്‍ട്ട്. നവംബറില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇതാദ്യമായി ലംഘിക്കപ്പെട്ടു. വ്യവസായ മേഖലയായ അഷ്‌കെലോണില്‍ പതിച്ച മിസൈല്‍ ജീവഹാനിയുണ്ടാക്കിയതായി റിപോര്‍ട്ടില്ല. മിസൈല്‍ പതിച്ച ഭാഗത്തെ റോഡിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

പലസ്തീന്‍ പോരാളികളും ഇസ്രായേല്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം ചൂടുപിടിച്ചതോടെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. കഴിഞ്ഞയാഴ്ച ഇസ്രായേല്‍ ജയിലില്‍ വച്ച് പലസ്തീന്‍ പൗരന്‍ മരണമടഞ്ഞതോടെയാണ് ഗാസ വീണ്ടും സംഘര്‍ഷഭരിതമായത്. ഗാസയിലെങ്ങും വന്‍ പ്രതിഷേധറാലികളും പ്രകടനങ്ങളുമാണ് പോരാളികള്‍ സംഘടിപ്പിച്ചത്.

ഗാസ സംഘര്‍ഷഭരിതം; ഇസ്രായേലില്‍ മിസൈല്‍ ആക്രമണംഅതേസമയം മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഗാസ ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ നവംബര്‍ 21നാണ് ഇസ്രായേലും പലസ്തീനും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചത്. ഈജിപ്ത് ഭരണാധികാരി മുഹമ്മദ് മൂര്‍സിയുടെ മദ്ധ്യസ്ഥതയിലായിരുന്നു ചര്‍ച്ചകള്‍ നടന്നത്. നവംബറില്‍ എട്ട് ദിവസം നീണ്ടുനിന്ന ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ നിരവധി പലസ്തീനികളാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. ഇതോടെ ഇസ്രായേലിനെതിരെ ആഗോള പ്രതിഷേധം രൂപം കൊണ്ടതോടെയാണ് വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെക്കാന്‍ ഭരണാധികാരികള്‍ തയ്യാറായത്.

ഫെബ്രുവരി 18നാണ് ഗാസ മുനമ്പില്‍ നിന്നും ഇസ്രായേല്‍ സൈന്യം അറഫത്ത് ജറാദത്ത് എന്ന യുവാവിനെ പിടികൂടിയത്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ അറഫത്ത് ഇസ്രായേല്‍ ജയിലില്‍ മരണപ്പെടുകയും ചെയ്തു. അറഫത്തിന്റെ മരണം പലസ്തീനില്‍ വന പ്രതിഷേധമാണുയര്‍ത്തിയത്.

SUMMARY: A rocket fired from the Gaza Strip has landed in southern Israel - the first such attack since a ceasefire ended eight days of clashes in November, Israeli police say.

Keywords: World news, Rocket, Fired, Gaza Strip, Landed, Southern Israel, First, Attack, Ceasefire, Eight days, Clashes, November, Israeli police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia