മരണ സമയം ഇനി നേരത്തെ അറിയാം

 


മരണ സമയം ഇനി നേരത്തെ അറിയാം
ലണ്ടന്‍: ആയുസ് പ്രവചിക്കാന്‍ ആര്‍ക്കുമാകില്ലായിരിക്കാം. എന്നാല്‍, ദിവസത്തെ ഏതു സമയമായിരിക്കും മരിക്കാന്‍ ഏറ്റവും കൂടുതല്‍ സാദ്ധ്യത എന്നെങ്കിലും പ്രവചിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. ജ്യോതിഷികളോ അതീന്ദ്രിയ ജ്ഞാനമുള്ളവരോ അല്ല, മനുഷ്യ ശരീരത്തില്‍ തന്നെയുള്ള ഒരു ജീന്‍ ആണിതു സാദ്ധ്യമാക്കുന്നത്.

 65 വയസ് പ്രായമുള്ള 1200 പേരുടെ ഉറക്കത്തിന്റെ ഘടന പരിശോധിച്ചയാണ് ഗവേഷകര്‍ സുപ്രധാന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ് രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനിടെയാണ് കണ്ടെത്തല്‍.

ഹൃദ്രോഗികള്‍ക്കും പക്ഷാഘാതം സംഭവിച്ചവര്‍ക്കും കൃത്യമായി എപ്പോള്‍ മരുന്നു നല്‍കണമെന്ന് ഇതുവഴി നിര്‍ണ്ണയിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

Key Words:
Scientists , Study, Genetic mutations, Body , Circadian clock, Annals of Neurology, Gene, Mutations
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia