പെണ്‍കുട്ടികളെ അപമാനിക്കുന്നത് ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ട അല്‍ബറേയ്ക്ക് ജര്‍മനിയുടെ യാത്രാമൊഴി

 


ബര്‍ലിന്‍: (www.kvartha.com 02.12.2014) കാര്‍ പാര്‍ക്കിംഗിനടുത്തുവെച്ച് പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്കെതിരെ പോരാടുന്നതിനിടെ കൊല്ലപ്പെട്ട യുവതിക്ക് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. റ്റൂസ് അല്‍ബറാ(23) എന്ന യുവതിയാണ് യുവാക്കള്‍ക്കെതിരെ പോരാടുന്നതിനിടയില്‍ കൊല്ലപ്പെട്ടത്. ജിസ്സനിലെ ഗസ്റ്റുസ് ലിബിഗ് സര്‍വകലാശാലയില്‍ അധ്യാപക ബിരുദത്തിന് പഠിക്കുകയായിരുന്നു അല്‍ബറാ.

നവംബര്‍ 15ന്  ഫ്രാങ്ക്ഫര്‍ട്ടിനടുത്ത ഒഫന്‍ബാക് നഗരത്തിലെ മക്‌ഡൊണാള്‍ഡ് ഷോപ്പിനു മുന്നില്‍ വെച്ചായിരുന്നു അല്‍ബറാ ആക്രമിക്കപ്പെട്ടത്. കാര്‍ പാര്‍ക്കിംഗിനടുത്തുവെച്ച് ചില യുവാക്കള്‍ രണ്ട് പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നത് കണ്ട് അല്‍ബറാ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. ഇതിനിടെ  യുവാക്കളിലൊരാള്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അല്‍ബറേയുടെ തലയ്ക്ക് അടിച്ചു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  രണ്ടാഴ്ച അബോധാവസ്ഥയിലായിരുന്ന അല്‍ബറേയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മരണത്തില്‍ അനുശോചിച്ച് ജര്‍മനിയിലുടനീളം മെഴുകുതിരി കത്തിച്ചുള്ള പ്രാര്‍തഥനാ യോഗങ്ങള്‍ നടന്നിരുന്നു. ആയിരക്കണക്കിനാളുകളാണ് അല്‍ബറേയ്ക്ക് യാത്രാമൊഴി നല്‍കാനെത്തിയത്.

അതിനിടെ അല്‍ബറയ്ക്ക് ധീരതയ്ക്കുള്ള ജര്‍മനിയുടെ പരമോന്നത പുരസ്‌കാരം നല്‍കണമെന്നാവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം കഴിഞ്ഞ ദിവസം ജര്‍മന്‍ പ്രസിഡന്റ് ജൊവാചിം ഗോകിന് സമര്‍പ്പിച്ചു. ജനങ്ങളുടെ ആവശ്യം  ഗൗരവമായി തന്നെ പരിഗണിക്കുമെന്ന് പ്രസിഡന്റ് ഉറപ്പു നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പോലീസ് പുറത്തു വിട്ടിരുന്നു. സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ്  അറസ്റ്റ് ചെയ്തിരുന്നു.
പെണ്‍കുട്ടികളെ അപമാനിക്കുന്നത് ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ട അല്‍ബറേയ്ക്ക് ജര്‍മനിയുടെ യാത്രാമൊഴി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  German woman killed trying to help harassed girls, Police, Arrest, Youth,Hospital, Teacher, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia