കിടപ്പറരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍: കാമുകി യുവാവിന്റെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ചു

 


ജോഹന്നാസ്ബര്‍ഗ്: (www.kvartha.com 05/02/2015) കിടപ്പറരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിന് കാമുകി യുവാവിന്റെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍.

ക്രോക്ക് വില്ലേജിലാണ് സംഭവം. ഹംഫ്രി ഖോസ(25) എന്ന യുവാവിനാണ് യുവതി കടുത്ത ശിക്ഷ നല്‍കിയത്. അപകടനില തരണം ചെയ്യാത്ത യുവാവിന്റെ ജനനേന്ദ്രിയം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കിടപ്പറയില്‍ ഒളിപ്പിച്ചുവെച്ച ക്യാമറയിലൂടെ ഹംഫ്രി പ്രായപൂര്‍ത്തിയാകാത്ത കാമുകിയുമായുള്ള കിടപ്പറദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് ഇന്റര്‍നെറ്റിലിടുകയുമായിരുന്നു.

എന്നാല്‍ ഇക്കാര്യം കാമുകി അറിഞ്ഞിരുന്നില്ല. കിടപ്പറ ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിച്ചതോടെയാണ് കാമുകി ഇക്കാര്യം അറിയുന്നത്. ഇതിനുപിന്നില്‍  ഹംഫ്രിയാണെന്നറിഞ്ഞ കാമുകി എങ്ങനെയും പ്രതികാരം ചെയ്യണമെന്ന ഉറച്ച തീരുമാനമെടുത്തു.

കിടപ്പറരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍: കാമുകി യുവാവിന്റെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ചുതുടര്‍ന്നാണ് ആസിഡ് പ്രയോഗം ചെയ്യാന്‍ കാമുകി തീരുമാനിച്ചത്. വീട്ടിലുണ്ടായിരുന്ന ആസിഡ് എടുത്ത് കാമുകി ഹംഫ്രിയുടെ ജനനേന്ദ്രിയത്തില്‍ ഒഴിക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ ഹംഫ്രിയെ സമീപത്തുണ്ടായിരുന്നവരാണ് ആശുപത്രിയിലെത്തിച്ചത്. അതേസമയം ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലിട്ടത് താനല്ലെന്ന് ഹംഫ്രി ഉറപ്പിച്ചു പറയുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ചവിട്ടുനാടകവും വ്യാജരേഖാ നാടകവും: വിവാദം കനക്കുന്നതിനിടെ സ്‌കൂളിലേക്കു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
Keywords:  Girl pours acid on man's penis after sex tape leaked, Internet, Hospital, Treatment, Doctor, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia