ലോക്ക്ഡൗണ്‍: വാടക നല്‍കാന്‍ കഴിയാത്തവരോട് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ച്‌ കെട്ടിട ഉടമകള്‍, ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

 


വാഷിംഗ്‌ടൺ: (www.kvartha.com 19.04.2020) കൊറോണ വൈറസ് വ്യാപനം തടയുന്നതിന് പ്രഖാപിച്ച ലോക്ക് ഡൗണിന്റെ മറവിൽ ലൈംഗിക ചൂഷണവും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അമേരിക്കയില്‍ തൊഴില്‍ വ്യവസായ രംഗങ്ങള്‍ പ്രതിസന്ധിയിലായി. ജോലിയും ശമ്പളവും ഇല്ലാത്ത സാഹചര്യം മുതലെടുത്ത് യുഎസിലെ ഹവായിയില്‍  വാടക നല്‍കാന്‍ കഴിയാത്തവരോട് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കെട്ടിട ഉടമകൾ നിർബന്ധിക്കുകയാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ പല സ്ത്രീകളും കെട്ടിട ഉടമകളുടെ ലൈംഗികാതിക്രമം നേരിടുകയാണെന്നും ഇവര്‍ വാടകയ്ക്ക് പകരമായി സ്ത്രീകളെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നുവെന്നും "എന്‍ബിസി ന്യൂസ്" റിപ്പോർട്ട് ചെയ്തു.


ലോക്ക്ഡൗണ്‍: വാടക നല്‍കാന്‍ കഴിയാത്തവരോട് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ച്‌ കെട്ടിട ഉടമകള്‍, ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്  പുറത്ത്

ഇക്കഴിഞ്ഞ മൂന്നാഴ്ചക്കിടെ അനവധി പരാതികളാണ് ഇത്തരുണത്തിൽ ലഭിച്ചതെന്ന് ഹവായ് സ്റ്റേറ്റ് വനിതാ കമ്മീഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഖാറ ജബോള കാര്‍ലസ് പറഞ്ഞു. ചില കെട്ടിട ഉടമകള്‍ വാടകയ്ക്ക് പകരം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തുറന്നുപറയുന്നു എന്നാല്‍ മറ്റു ചിലര്‍ വാടകയുടെ പേര് പറഞ്ഞ് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നു. ഒരു സ്ത്രീക്ക് വാടക സംബന്ധിച്ച കാര്യം മൊബൈല്‍ ചാറ്റിങ്ങിലൂടെ പറയുന്നതിനിടെ കെട്ടിട ഉടമ അടിക്കടി അശ്ലീല ചിത്രങ്ങൾ അയച്ചുനല്‍കി. മറ്റു ചിലരാകട്ടെ വാടകക്കാരെ സ്വന്തം അപ്പാര്‍ട്ട്മെന്റുകളിലേക്ക് ക്ഷണിച്ചതായും കാര്‍ലസ് പറയുന്നു. ഈ പദവിയില്‍ ചുമതലയേറ്റ് രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരം പരാതികൾ ലഭിക്കുന്നതെന്നും പരാതികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നതെന്നും അവർ പറഞ്ഞു.

ലോകത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഹവായിയില്‍ കൊറോണ വൈറസ് വ്യാപനം വലിയ പ്രത്യാഘാതമാണുണ്ടാക്കിയത്. ടൂറിസം മേഖല നിശ്ചലമായതോടെ ഇതുമായി ബന്ധപ്പെട്ട തൊഴിലെടുക്കുന്നവരും പ്രതിസന്ധിയിലായി. താമസിക്കുന്ന കെട്ടിടങ്ങളുടെ വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ പല സ്ത്രീകള്‍ക്കും ചൂഷണം നേരിടേണ്ടിവരുന്നുണ്ട്. പരാതി നൽകിയിട്ടും കാര്യക്ഷമമായ തുടർനടപടി ഉണ്ടാകുന്നില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Summay: 'Give Rent otherwise physical relation', Cruelty and complaints of US Building owners during LockDown period
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia