ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,60,000 കടന്നു; രോഗബാധിതരുടെ എണ്ണം 23,29,000 പിന്നിട്ടു; ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള അമേരിക്കയില്‍ മരണസംഖ്യ 39,000ല്‍ അധികം; 24മണിക്കൂറിനിടെ മരിച്ചത് 1800 ല്‍ അധികം പേര്‍

 


ന്യൂയോര്‍ക്ക്: (www.kvartha.com 19.04.2020) ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,60,000 കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 23,29,000 പിന്നിട്ടു. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള അമേരിക്കയില്‍ മരണസംഖ്യ മുപ്പത്തി ഒമ്പതിനായിരത്തിലധികമായി. ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയില്‍ 1800ല്‍ അധികം പേരാണ് മരിച്ചത്.

അമേരിക്കയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം ഏഴ് ലക്ഷത്തി നാല്പത്തിനായിരത്തിലേക്ക് അടുക്കുന്നു. എന്നാല്‍, പ്രതിസന്ധി രൂക്ഷമായ ന്യൂയോര്‍ക്കില്‍ സ്ഥിതി മെച്ചപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ പറഞ്ഞു. ന്യൂയോര്‍ക്ക് നഗരത്തിന്റെ ജീവനാഡിയായ അവിടുത്തെ മെട്രോ ട്രെയിനുകള്‍ ഈ കൊവിഡ് കാലത്തും അവശ്യ സര്‍വീസ് ആയി പ്രവര്‍ത്തിച്ച് വരികയാണ്. രണ്ടായിരത്തിലധികം മെട്രോ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,60,000 കടന്നു; രോഗബാധിതരുടെ എണ്ണം 23,29,000 പിന്നിട്ടു; ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള അമേരിക്കയില്‍ മരണസംഖ്യ 39,000ല്‍ അധികം; 24മണിക്കൂറിനിടെ മരിച്ചത് 1800 ല്‍ അധികം പേര്‍

സപെയ്‌നില്‍ 637 പേരും ഫ്രാന്‍സില്‍ 642 പേരും ഇറ്റലിയില്‍ 482 പേരും ബ്രിട്ടനില്‍ 888 പേരും മരിച്ചു. അതിനിടെ ഇറ്റലിയില്‍ താത്ക്കാലിക മോര്‍ച്ചറിയായി പ്രവര്‍ത്തിച്ച പള്ളി അടച്ചു. സ്പെയിനില്‍ അടുത്തയാഴ്ച മുതല്‍ കുട്ടികള്‍ക്ക് പുറത്തിറങ്ങാം. യൂറോപ്പില്‍ കൊവിഡ് മരണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ബ്രിട്ടണിലും ഗുരുതരമായ രീതിയില്‍ കൊവിഡ് പടരുകയാണ്. ഇതിനോടകം മരണസംഖ്യ പതിനയ്യായിരം കടന്നു.

പോളണ്ടില്‍ കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. ദിവസവും ഇരുപതോളം പേരാണ് പോളണ്ടില്‍ മരിക്കുന്നത്.

Keywords:  Global virus deaths cross 1,60,000, infected cases climb to 23 lakh, US worst hit, New York, News, Trending, Patient, Dead, hospital, Treatment, America, Spain, Italy, Britain, World, Health, Health & Fitness.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia