ആഗോളതാപനം തെറ്റ്; ഐസ് പാളികളുടെ വ്യാപ്തം കൂടുകയാണെന്നു മുതിര്‍ന്ന ശാസ്ത്രജ്ഞന്‍

 


(www.kvartha.com 08.10.2015) ആഗോളതാപനത്തെ കുറിച്ച് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന നിഗമനങ്ങള്‍ തെറ്റാണെന്നു ആരോപണവുമായി മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജെയിംസ് കാമിസ് രംഗത്ത്. ആഗോള താപനം കൂടുന്നതോടെ ധ്രുവങ്ങളിലെ മഞ്ഞുപാളികള്‍ ഉരുകി സമുദ്രത്തിലെ ജലനിരപ്പ് ഉയരുമെന്നും തുടര്‍ന്ന് ചില നഗരങ്ങളും ദ്വീപുകളും വെള്ളത്തില്‍ മുങ്ങുമെന്നുമുളള നാസയുടെ മുന്നറിയിപ്പുകള്‍ തെറ്റാണെന്നാണ് കാമിസ് പറയുന്നത്.

ഇതെല്ലാം ജനങ്ങളും ചില ഗവേഷകരും നാസയെ പോലുള്ള ഏജന്‍സികളും ഉണ്ടാക്കിയ മിഥ്യകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഗോളതാപനം ഉണ്ടാവുമ്പോള്‍ മഞ്ഞുപാളികളുടെ വ്യാപ്തം വര്‍ധിക്കുകയാണെന്നാണ് കാമിസ് പറയുന്നത്. അതായത് അന്തരീക്ഷ ഊഷ്മാവ് 18 വര്‍ഷത്തേക്ക് ഒരേ അവസ്ഥയില്‍ തന്നെ നില്‍ക്കുകയാണ് പതിവെന്നും അദ്ദേഹം.

അറ്റ്‌ലാന്റിക് തണുത്തുറഞ്ഞ അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് പസഫിക് സമുദ്രം ചൂടേറിയ അവസ്ഥയിലേക്ക് പോകുന്നത്. നിലവിലെ ആഗോളതാപനത്തിനു കാരണം മനുഷ്യരുടെ ഇടപെടലാണെന്ന് വരുത്തിതീര്‍ക്കാനാണ് മിക്ക ശാസ്ത്രജ്ഞരും ഗവേഷകരും ശ്രമിക്കുന്നത്. എന്നാല്‍ ഇതെല്ലാം തെറ്റാണ്, ആഗോള താപനം എന്നൊരു സംഭവം ഇപ്പോഴില്ല. ഭൂമിയിലെ മിക്ക പ്രദേശങ്ങളും തണുത്തുറഞ്ഞ് കൊണ്ടിരിക്കുയാണെന്നും കാമിസ് പറയുന്നു.നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷനിലെ (എന്‍ഒഎഎ) ശാസ്ത്രജ്ഞന്‍മാരും, നാസയിലെ ഗവേഷകരും, വിവിധ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞന്‍മാരും ആഗോളതാപനം വിശദീകരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നതായും അദ്ദേഹം.
       
ആഗോളതാപനം തെറ്റ്; ഐസ് പാളികളുടെ വ്യാപ്തം കൂടുകയാണെന്നു മുതിര്‍ന്ന ശാസ്ത്രജ്ഞന്‍

SUMMARY: James Kamis suggests "conflicting temperature trends" between oceans and the Earth's atmosphere could dispel the "myth" of man-made global warming. Put simply, he says our atmospheric temperature has remained static for more than 18 years, the Atlantic has got colder, and it is only the Pacific Ocean where things have heated up.

Mr Kamis said: "Scientists from the National Oceanic and Atmospheric Administration (NOAA), the National Aeronautics and Space Administration (NASA), and many universities are at a loss to explain recent conflicting temperature trends from Earth’s oceans and atmosphere."
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia