ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനെതിരെ കേസ്

 



ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനെതിരെ കേസ്
മ്യൂണിക്ക്:   ഏത് വിവരവും എപ്പോഴും ലഭിക്കുന്ന അക്ഷയഖനിയാണ് ഗൂഗിള്‍. ഇതേ ഗൂഗിളിനെതിരെ പരാതി ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. മുന്‍ ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റ്യന്‍ വൂള്‍ഫിന്റെ ഭാര്യ ബെറ്റിന വൂള്‍ഫാണ് ഗൂഗിള്‍ സെര്‍ച്ചിനെതിരെ കേസ് നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ സെര്‍ച്ചില്‍ തന്റെ പേര് തിരക്കുമ്പോള്‍ വരുന്ന വിവരങ്ങള്‍ തന്റെ സ്വകാര്യജീവിതത്തെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

ബെറ്റിനയുടെ പേര് ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനില്‍ ടൈപ്പ് ചെയ്യുമ്പോള്‍, പ്രോസ്റ്റിറ്റിയൂട്ട്, എസ്‌കോര്‍ട്ട് തുടങ്ങിയ വാക്കുകളാണ് റിസള്‍ട്ടുകളായി ലഭിക്കുന്നത്. ഇത് തന്റെ വ്യക്തിജീവിത്തെ മോശമാക്കി കാട്ടുന്നു എന്നാണ് ബെറ്റിനയുടെ വാദം. താനൊരിക്കലും വേശ്യാവൃത്തിയിലേര്‍പ്പെട്ടിട്ടില്ലെന്നും, എസ്‌കോര്‍ട്ട് സര്‍വീസില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ബെറ്റിന പറയുന്നു.

തനിക്കെതിരെ മോശമായി വരുന്ന കാര്യങ്ങള്‍  അഭ്യൂഹങ്ങള്‍ പടര്‍ത്തുന്നു. ഇത് തടയാനുള്ള നിയമനടപടികളുടെ ഭാഗമായാണ് ഗൂഗിളിനെതിരെ ബെറ്റിന വൂള്‍ഫ് പരാതി നല്‍കിയത്. വിവാഹത്തിന് മുമ്പ് ബെറ്റിന ഇത്തരം ജോലികള്‍ ചെയ്തിട്ടുണ്ടെന്ന രീതിയിലാണ് ഓണ്‍ലൈനിലും വിവിധ മാധ്യമങ്ങളിലും പരക്കുന്ന അഭ്യൂഹങ്ങള്‍. അവരുടെ ഭര്‍ത്താവ് ക്രിസ്റ്റ്യന്‍ വൂള്‍ഫിന്റെ രാഷ്ര്ടീയഭാവിയെ അപകടപ്പെടുത്താന്‍ ലക്ഷ്യമാക്കിയുള്ളതാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതേസയമം, ഗൂഗിളിലെ സേര്‍ച്ച് ഫലങ്ങള്‍ ആല്‍ഗരിതം വഴി നിശ്ചയിക്കപെ്പടുന്നതാണെന്നും, സെര്‍ച്ചിനായി നല്‍കിയ വാക്കുകളുടെ ജനപ്രിയത അനുസരിച്ചാണ് ഫലങ്ങള്‍ പ്രത്യക്ഷപെ്പടുന്നതെന്നും ഗൂഗിളിന്റെ ജര്‍മന്‍ വക്താവ് പ്രതികരിച്ചു.

SUMMARY: Former German first lady Bettina Wulff has taken on Google over search terms that link to false rumors that she used to be a prostitute. The company argues that it generates such terms based on "objective factors," but it's not that simple. Google has suppressed undesirable results before in response to powerful lobby groups.

KEY WORDS: Former German first lady, Bettina Wulff, Google , prostitute, objective factors, powerful lobby,  German first lady, Bettina ,Google Germany, prostitute, bordello, Playboy, newspaper , Lady Victoria
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia