അറസ്­റ്റിലാ­യ ദ­മ്പ­തി­ക­ളു­ടെ കാ­ര്യ­ത്തില്‍ ഇ­ട­പെ­ടാ­നാ­വില്ല: സല്‍­മാന്‍ ഖുര്‍­ഷി­ദ്

 


അറസ്­റ്റിലാ­യ ദ­മ്പ­തി­ക­ളു­ടെ കാ­ര്യ­ത്തില്‍ ഇ­ട­പെ­ടാ­നാ­വില്ല: സല്‍­മാന്‍ ഖുര്‍­ഷി­ദ്
ന്യൂ­ഡല്‍ഹി: നോര്‍വേയില്‍ അറസ്റ്റിലായ ഇന്ത്യന്‍ ദമ്പതികളെ മോചിപ്പി­ക്കാന്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷി­ദ്. നോര്‍വേയിലെ നിയമവും രാജ്യത്തെ താമസക്കാരും തമ്മിലുള്ള വിഷയം മാത്ര­മാ­ണെ­തെന്നും ഇ­ക്കാ­ര്യ­ത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ ബസില്‍ ഏ­ഴുവയസുകാരന്‍ പാന്റ്‌സില്‍ മൂത്രമൊഴി­ച്ച ദുശീലം ആവര്‍ത്തിച്ചാല്‍ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കുമെന്ന് പേടിപ്പിച്ചതിനു നോര്‍വേയില്‍ ജോലി ചെയ്യുന്ന ആന്ധ്രക്കാരായ മാതാപിതാക്കള്‍ക്കെതിരെ എടുത്ത കേസില്‍ ഓസ്‌­ലോ ജില്ലാ കോട­തി തി­ങ­ക­ളാഴ്ച വിധി പറയും.

നോര്‍വേ ശിക്ഷാനിയമം 219-ാം വകുപ്പു പ്രകാരമുള്ള ഭീഷണി, ബലാല്‍ക്കാരം തുടങ്ങിയ അതിക്രമങ്ങള്‍ക്ക് മകനെ വിധേയനാക്കിയെന്നാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ചന്ദ്രശേഖര്‍, ഭാര്യ അനുപമ എന്നിവര്‍ക്കെതിരായ കുറ്റം. ഒരുവര്‍ഷവും മൂന്നുമാസവും ജയില്‍ശിക്ഷയാണു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

Keywords: Salman Khurshid, Norway, Indian couple, Government, Not, Involved, School bus, Urine, Piss, Andrapradesh, Native, Pants, Case, Court, Punishment, World, Malayalam news

Related news:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia