സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യക്ക് മുന്നേറ്റം; ചൈനയെ മറികടന്നു

 


ന്യൂഡല്‍ഹി: (www.kvartha.com 01.06.2016) സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യക്ക് അപ്രതീക്ഷിത മുന്നേറ്റം. ലോകത്തില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന സ്ഥാനം വീണ്ടും ഉറപ്പിച്ചു. 2016 ആദ്യ പാദത്തില്‍ ഇന്ത്യ 7.9% സാമ്പത്തിക വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ലോകത്തിലെ മറ്റ് വന്‍ ശക്തികളെയും മറികടന്ന പ്രകടനമാണ് ഈ പാദത്തില്‍ ഉണ്ടായിരിക്കുന്നത്. 2015 ഡിസംബറില്‍ 7.2% ആയിരുന്നു വളര്‍ച്ച. ഇന്ത്യ 7.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ 6.7 ശതമാനം മാത്രമാണ് ചൈനയുടെ സാമ്പത്തിക മേഖലയില്‍ രേഖപ്പെടുത്തിയത്.

സ്വകാര്യമേഖലയിലാണ് കാര്യമാത്രമായ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യുതോല്‍പാദന രംഗത്തും ഖനന മേഖലയിലും വലിയ രീതിയില്‍ തന്നെ മുന്നേറ്റം രേഖപ്പെടുത്തി.
സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യക്ക് മുന്നേറ്റം; ചൈനയെ മറികടന്നു

Keywords: New Delhi, National, Kerala, Economic Crisis, India, China, Report, World, Business, Economic Growth, Economic.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia