വെസ്റ്റ്‌ഗേറ്റ് മാളില്‍ സ്‌ഫോടനങ്ങളും വെടിവെപ്പും തുടരുന്നു

 


നെയ്‌റോബി: നെയ്‌റോബിയിലെ വെസ്റ്റ്‌ഗേറ്റ് മാളിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ബന്ദികളായി കഴിയുന്നവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കനത്ത ഏറ്റുമുട്ടലാണ് മാളില്‍ നടക്കുന്നത്. സ്‌ഫോടനങ്ങളും വെടിവെപ്പും തുടരുകയാണ്. ബന്ദികളായവരില്‍ ഏതാനും പേരെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്നാണ് കെനിയന്‍ സേന അറിയിച്ചത്.

68 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടുകിട്ടിയത്. ശനിയാഴ്ചയാണ് തീവ്രവാദികള്‍ മാളില്‍ കയറിപറ്റിയത്. അമുസ്ലീങ്ങളായവരെ തിരഞ്ഞുപിടിച്ച് തീവ്രവാദികള്‍ തോക്കിനിരയാക്കുകയാണ്.

മൂന്ന് ദിവസമായി തുടരുന്ന ഏറ്റുമുട്ടല്‍ മാളിനെ കുരുതിക്കളമാക്കി മാറ്റി. ബന്ദികളാക്കിയവരെ തീവ്രവാദികള്‍ കവചമായി ഉപയോഗിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍. എത്ര തീവ്രവാദികള്‍ മാളിനകത്തുണ്ടെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് ആക്രമണം തുടങ്ങിയത്. കൊല്ലപ്പെട്ടവരില്‍ ഏഴ് ഗുജറാത്തികള്‍ ഉള്ളതായി സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.

വെസ്റ്റ്‌ഗേറ്റ് മാളില്‍ സ്‌ഫോടനങ്ങളും വെടിവെപ്പും തുടരുന്നു
SUMMARY: Nairobi: Heavy gunfire and loud explosions erupted at Nairobi's Westgate shopping mall on Monday as Kenyan troops fought Islamist militants who were holding hostages after massacring at least 68 people.

Keywords: World news, Obituary, Nairobi, Two Indians, Amongst, Killed, 26/11, Style terror attack, Upscale mall, Nairobi, Kenya, Saturday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia