ഗര്‍ഭിണിയടക്കം ഒരുകുടുംബത്തിലെ പതിനൊന്ന് പേര്‍ വെടിയേറ്റ് മരിച്ചു

 


മെക്‌സിക്കോ: (www.kvartha.com11.06.2016) ഗര്‍ഭിണിയടക്കം ഒരുകുടുംബത്തിലെ പതിനൊന്ന് പേര്‍ വെടിയേറ്റ് മരിച്ചു. മധ്യ മെക്‌സിക്കോയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. മരിച്ചവരില്‍ ഒരാളായ ഗര്‍ഭിണിയുടെ ഗര്‍ഭത്തിന് ഉത്തരവാദിയായ വ്യക്തിയാകും ആക്രമത്തിന് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.

വീട്ടുകാരായ ദമ്പതികളും അവരുടെ കുട്ടികളും കൂടെയുണ്ടായിരുന്ന അടുത്ത ബന്ധുക്കളുമാണ് കൊല്ലപ്പെട്ടത്. സാന്‍ ജോസ് എല്‍ മിറാദോര്‍ എന്ന ഉള്‍ഗ്രാമത്തിലെ വീട്ടില്‍ വ്യാഴാഴ്ച രാത്രിയാണ് വെടിവെയ്പ് നടന്നത്. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും നാല് പുരുഷന്മാരും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് മേയര്‍ വിസന്റെ ലോപസ് പറഞ്ഞു. കൂട്ടത്തിലുണ്ടായ മറ്റ് രണ്ട് കുട്ടികള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെടിവെയ്പ്പ് സംഭവത്തില്‍ ദൃക്‌സാക്ഷികളായ അഞ്ചുപേര്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ സംരക്ഷണയില്‍ കഴിയുന്നു. അക്രമികള്‍ വെടിയുതിര്‍ത്തയുടന്‍ കടന്നുകളയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേരെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

വ്യക്തിപരമായ വൈരാഗ്യമാണ് കൊലയ്ക്കുപിന്നിലെന്നും അതിനാല്‍ ആ വഴിയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഗര്‍ഭിണിയടക്കം ഒരുകുടുംബത്തിലെ പതിനൊന്ന് പേര്‍ വെടിയേറ്റ് മരിച്ചു

Also Read:
കാണാതായ ഭര്‍തൃമതിയെയും കുഞ്ഞിനെയും കൊണ്ട് പോലീസ് കോയമ്പത്തൂരില്‍ നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ടു

Keywords:  Gunmen in Mexico kill 11 in attack on family, Witness, Pregnant Woman, Hospital, Treatment, Injured, Children, Dead Body, Couples, Women, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia