ഖാലിദ് മഷാൽ പലസ്തീനിലെത്തി

 


ഖാലിദ് മഷാൽ പലസ്തീനിലെത്തി
റാഫ: ഹമാസ് നേതാവ് ഖാലിദ് മഷാൽ ഗാസയിലെത്തി. മാതൃരാജ്യത്തിന്റെ മണ്ണിൽ കാലുകുത്തിയതിന്റെ ആഹ്ലാദത്തിൽ ഖാലിദ് മഷാലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കുനിഞ്ഞ് മണ്ണിൽ ചുണ്ടുചേർത്തു. പതിനൊന്നാം വയസിൽ ഗാസ ഉപേക്ഷിക്കേണ്ടിവന്ന മഷാലിന് വീണ്ടും ഗാസയിൽ കാലുകുത്താൻ കഴിഞ്ഞത് 45 വർഷങ്ങൾക്ക് ശേഷമാണ്.

പലസ്തീനിലെ ഇസ്ലാമിക് മൂവ്മെന്റിന് ശക്തിപകർന്ന നേതാവാണ് ഖാലിദ് മഷാൽ. ഖത്തറിലായിരുന്ന മഷാൽ വെള്ളിയാഴ്ചയാണ് ഗാസ മുനമ്പിലെത്തിയത്. ശനിയാഴ്ച നടക്കുന്ന റാലിയെ അഭിസംബോധന ചെയ്യുന്ന മഷാൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനുശേഷം ഖത്തറിലേയ്ക്ക് മടങ്ങും.

SUMMERY: Rafah: Exiled Hamas chief Khaled Mashaal broke into tears on Friday as he arrived in the Gaza Strip for his first-ever visit, a landmark trip reflecting his militant group's growing international acceptance and its defiance of Israel.

Keywords: World, Palestine, Gaza, Visit, Hamas Chief, Khaled Mashaal, Israel, Rally, West Bank, Islamic militant movement, Qatar,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia