Release | ഹമാസ് അം​ഗങ്ങളുടെ നെറ്റിയിൽ ചുംബിച്ച് ഇസ്രാഈലി ബന്ദി; 6 പേരെ കൂടി വിട്ടയച്ചു; പകരം 602 ഫലസ്തീനികളെ ജയിലിൽ നിന്ന് മോചിപ്പിച്ച് ഇസ്രാഈൽ; വീഡിയോ 

 
Hamas fighters release Israeli hostages in Gaza Strip as part of a prisoner exchange deal.
Hamas fighters release Israeli hostages in Gaza Strip as part of a prisoner exchange deal.

Photo Credit: X/ Warfare Analysis

● ബന്ദികളെ റെഡ് ക്രോസിന് കൈമാറി
● 2 പേരെ റഫയിൽ നിന്നും വിട്ടയച്ചു 
● മൂന്ന് പേരെ മോചിപ്പിച്ചത് നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിൽ നിന്ന് 
● ഒരാളെ പൊതുചടങ്ങുകളില്ലാതെ വിട്ടയച്ചു.

ഗസ്സ: (KVARTHA) വെടിനിർത്തൽ കരാറിന്റെ ഭാഗമായി ആറ് ഇസ്രാഈലി ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. ഇതിന് പകരമായി ഇസ്രാഈൽ ജയിലുകളിൽ  കഴിയുന്ന 602  ഫലസ്തീനികളെ ഇസ്രാഈൽ വിട്ടയച്ചു. അവേര മെംഗിസ്റ്റു, ടാൽ ഷോഹാം എന്നിവരെ റഫയിൽ നിന്നും, ഒമർ ഷെം ടോവ്, എലിയ കോഹൻ, ഒമർ വെൻകെർട്ട് എന്നിവരെ നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിൽ നിന്നുമാണ് പൊതുവേദിയിൽ റെഡ് ക്രോസിന് കൈമാറിയത്. ഹിഷാം അൽ-സയീദിനെ ഗസ്സ സിറ്റിയിൽ പൊതുചടങ്ങുകളില്ലാതെ വിട്ടയച്ചു.


വെടിനിർത്തലിന്റെ ആദ്യഘട്ടത്തിൽ 33 ബന്ദികളെ മോചിപ്പിക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു. ഇസ്രാഈൽ മോചിപ്പിച്ച ഫലസ്തീനികളിൽ ഗാസയിലെ യുദ്ധത്തിൽ ഇസ്രായേൽ സൈന്യം തടങ്കലിലാക്കിയ 445 പേരും, ദീർഘകാല തടവിന് ശിക്ഷിക്കപ്പെട്ടവരും, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരും ഉൾപ്പെടുന്നു.


ഹമാസ് കസ്റ്റഡിയിലിരിക്കെ മരിച്ച ഇസ്രാഈൽ യുവതിയും രണ്ട്‍ മക്കളുടെ അമ്മയുമായ ഷിരി ബിബാസിന്റെ മൃതദേഹം കൈമാറുന്നതിൽ നേരത്തെ ആശയകുഴപ്പമുണ്ടായിരുന്നു. ഇത് വെടിനിർത്തൽ കരാറിനെ ബാധിക്കുമെന്ന് ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഷിരി ബിബാസിന്റെ മൃതദേഹം ഹമാസ് കൈമാറിയതോടെ ആശങ്കകൾ ഒഴിഞ്ഞു.


അതേസമയം, മോചിതനായ ഇസ്രാഈൽ ബന്ദി ഒമർ ഷെം ടോവ് വിട്ടയക്കുന്ന വേദിയിൽ രണ്ട് ഹമാസ് അംഗങ്ങളുടെ നെറ്റിയിൽ ചുംബിക്കുകയും ജനക്കൂട്ടത്തിന് നേരെ ചുംബനങ്ങൾ നൽകുകയും ചെയ്തത് ശ്രദ്ധേയമായി. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. തന്റെ മകൻ ഹമാസ് പോരാളികളെ ചുംബിച്ചത് വ്യക്തിപരമായ സന്തോഷം കൊണ്ടാണെന്ന് ഒമർ ഷെം ടോവിൻ്റെ പിതാവ് മാൽക്കി ഷെം ടോവ് പ്രതികരിച്ചു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ? 

Hamas released six Israeli hostages as part of a ceasefire deal. In return, Israel freed 602 Palestinian prisoners. The exchange took place under the supervision of the Red Cross.

#Hamas #Israel #Ceasefire #HostageRelease #Palestine #PrisonerExchange

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia