അഫ്ഗാന്‍ പ്രവിശ്യയില്‍ നിന്നും യുഎസ് സൈന്യം പിന്മാറണമെന്ന് ഹമീദ് കര്‍സായിയുടെ ഉത്തരവ്

 



കാബൂള്‍: യുഎസ് സൈനീകര്‍ രാജ്യത്ത് അസ്ഥിരതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നതിനാല്‍ അഫ്ഗാനിലെ രണ്ട് പ്രവിശ്യകളില്‍ നിന്നും രണ്ടാഴ്ചക്കുള്ളില്‍ പിന്മാറണമെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. വര്‍ദക്, ലോഗര്‍ എന്നീ പ്രവിശ്യകളില്‍ നിന്നും പിന്മാറാനാണ് ഉത്തരവ്.

അഫ്ഗാന്‍ പ്രവിശ്യയില്‍ നിന്നും യുഎസ് സൈന്യം പിന്മാറണമെന്ന് ഹമീദ് കര്‍സായിയുടെ ഉത്തരവ്സര്‍ക്കാരിന്റെ വെബ്‌സൈറ്റിലൂടെയാണ് അഫ്ഗാന്‍ ഭരണകൂടം യുഎസ് സൈനീകര്‍ക്കെതിരായി പ്രസ്താവന പ്രസിദ്ധീകരിച്ചത്. വര്‍ദക് പ്രവിശ്യയില്‍ തമ്പടിച്ചിട്ടുള്ള യുഎസ് പ്രത്യേക സേനാവിഭാഗങ്ങള്‍ പ്രദേശത്ത് അസ്വാരസ്യം സൃഷ്ടിക്കുകയും ജനങ്ങളെ പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നു. മാത്രമല്ല നിരപരാധികളായ നിരവധി പേരെ ഇവര്‍ വധിക്കുകയും ചെയ്യുന്നു. ഇത്തരം കൃത്യങ്ങള്‍ക്ക് തെളിവാണ് അടുത്തിടെയുണ്ടായ ചില സംഭവങ്ങള്‍. യുഎസ് സൈനീകര്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയ ഒന്‍പത് പേരെ കാണാതായി. ഇതിനിടെ റെയ്ഡിന്റെ പേരില്‍ വീട്ടില്‍ നിന്നും രാത്രി പിടിച്ചുകൊണ്ടുപോയ ഒരു വിദ്യാര്‍ത്ഥിയെ പിന്നീട് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് കുടുംബാംഗങ്ങള്‍ കണ്ടത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സമീപത്തെ ഒരു പാലത്തിനടിയില്‍നിന്നുമായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത് പ്രസ്താവന വ്യക്തമാക്കുന്നു.

അതേസമയം അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന്റെ ആരോപണങ്ങള്‍ യുഎസ് സൈനീക ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. എന്നിരുന്നാലും സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് യുഎസ് ഫോഴ്‌സസ് അഫ്ഗാനിസ്ഥാന്‍ അറിയിച്ചു.

SUMMARY: Kabul: Accusing US special forces of fuelling "insecurity and instability", Afghanistan President Hamid Karzai on Sunday demanded their removal from Wardak and Logar provinces within two weeks.

Keywords: World news, Website, Afghan government, Armed individuals, US special force, Stationed, Wardak province, Harassing, Annoying, Torturing, Murdering, Innocent people,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia