TikTok | തന്റെ കുഞ്ഞുങ്ങള്‍ക്ക് ടിക് ടോക് ഉപയോഗിക്കാനാകില്ലെന്നത് സന്തോഷം പകരുന്നു; നിരോധനത്തെ കുറിച്ച് പ്രതികരിച്ച് കനേഡിയന്‍ പ്രധാനമന്ത്രി

 


ഒടാവ: (www.kvartha.com) കനേഡിയയില്‍ ചൈനീസ് സോഷ്യല്‍ മീഡിയ ആപായ ടിക് ടോക് നിരോധിച്ചത് തനിക്ക് സന്തോഷം നല്‍കുന്ന കാര്യമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. സര്‍കാര്‍ നല്‍കുന്ന ഉപകരണങ്ങളിലാണ് ടിക് ടോക് നിരോധിച്ചത്. കഴിഞ്ഞ മാസമാണ് ട്രൂഡോ സര്‍കാര്‍, സര്‍കാര്‍ നല്‍കുന്ന ഉപകരണങ്ങളില്‍ ടിക് ടോകിന് നിരോധനമേര്‍പ്പെടുത്തിയത്.

തന്റെ കുഞ്ഞുങ്ങള്‍ക്ക് ഇനിമുതല്‍ ടിക് ടോക് ഉപയോഗിക്കാനാകില്ലെന്നതാണ് തനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം പകരുന്നത്. സര്‍കാര്‍ ഫോണുകളിലെ വിവരങ്ങള്‍ ചൈനീസ് സര്‍കാറിന് ലഭ്യമാകും എന്നതാണ് പ്രധാന പ്രശ്‌നം. കൂടാതെ, എന്റെ വ്യക്തിഗത സന്തോഷമെന്തെന്നാല്‍, എന്റെ കുട്ടികള്‍ക്ക് ഇനി ടിക് ടോക് ഉപയോഗിക്കാനാകില്ല എന്നും ട്രൂഡോ പറഞ്ഞു. 51 കാരനായ ജസ്റ്റിന്‍ ട്രൂഡോക്ക് മൂന്ന് കുട്ടികളാണുള്ളത്. ഇതില്‍ രണ്ടുപേര്‍ കൗമാരക്കാരാണ്.

TikTok | തന്റെ കുഞ്ഞുങ്ങള്‍ക്ക് ടിക് ടോക് ഉപയോഗിക്കാനാകില്ലെന്നത് സന്തോഷം പകരുന്നു; നിരോധനത്തെ കുറിച്ച് പ്രതികരിച്ച് കനേഡിയന്‍ പ്രധാനമന്ത്രി

എന്റെ കുട്ടികളുടെ സ്വകാര്യത സംബന്ധിച്ചും സുരക്ഷ സംബന്ധിച്ചും തീര്‍ചയായും ആശങ്കാകുലനായിരുന്നു. അതിനാലാണ് ടിക് ടോക് നിരോധിച്ചതില്‍ സന്തോഷിക്കുന്നത്. അവരുടെ ഫോണുകള്‍ സര്‍കാര്‍ നല്‍കിയതായതിനാല്‍ അതില്‍ ടിക് ടോക് ഉപയോഗിക്കാനാകില്ല. എന്നാല്‍ ഈ തീരുമാനം അവരില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയത്. ഇത് ഞങ്ങള്‍ക്കും ബാധകമാണോ ഡാഡ് എന്നവര്‍ ചോദിച്ചുവെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ഒടാവയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെയാണ് കനേഡിയന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. ടിക് ടോക് സംബന്ധിച്ച നമ്മുടെ ആശങ്ക സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Happy 'My Kids Can't Use' It Anymore: Justin Trudeau On TikTok Ban In Canada, Canada, News, Children, Press meet, World, Prime Minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia