കൊറോണ ബാധിച്ച ചെറുപ്പക്കാരായ രോഗികളില്‍ ഹൃദയാഘാതത്തിന്റെ തോത് വര്‍ധിക്കുന്നു;തലച്ചോറില്‍ രക്തം കട്ടപിടിക്കാന്‍ ഇടയാക്കും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍മാര്‍
Apr 29, 2020, 21:20 IST
ന്യൂയോര്‍ക്ക്: (www.kvartha.com 29.04.2020) കൊറോണ ബാധിച്ച, ചെറുപ്പക്കാരായ രോഗികളില്‍ ഹൃദയാഘാതത്തിന്റെ തോത് വര്‍ധിക്കുന്നുവെന്നും തലച്ചോറില്‍ രക്തം കട്ടപിടിക്കാന്‍ ഇടയുണ്ടാക്കുമെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍മാര്‍ രംഗത്ത്. ന്യൂയോര്‍ക്കിലേയും ഫിലാഡല്‍ഫിയയിലേയും ഡോക്ടര്‍മാരാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇത്രയധികം യുവജനങ്ങളില്‍, ഇതുപോലുള്ള മാരകമായ ഹൃദ്യാഘാതം ഇതിനു മുന്‍പ് കണ്ടിട്ടില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി 15 മെഡിക്കല്‍ സെന്ററുകളില്‍ നടത്തിയ പഠനത്തില്‍ കടുത്ത ഹൃദയാഘാതം മൂലം ചികിത്സ തേടിയെത്തിയ രോഗികളില്‍ 40% പേര്‍ കൊറോണ ബാധിതരായ, 50 വയസ്സിന് താഴെയുള്ളവര്‍ ആയിരുന്നു എന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള ഹൃദയാഘാതം സംഭവിക്കാവുന്ന ശരാശരി പ്രായം 74 ആണെന്നത് ഓര്‍ക്കണം.
ചൈനയിലെ വുഹാനില്‍ നടന്ന മറ്റൊരു പഠനത്തില്‍ വെളിപ്പെട്ടത് ഏകദേശം 36% കോവിഡ് ബാധിതര്‍ക്ക് ബോധക്ഷയം, തലച്ചോറില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവ ഉണ്ടായിരുന്നു എന്നാണ്. ശ്വാസകോശത്തെ ബാധിക്കുന്ന രോഗം എന്ന നിലയില്‍ നിന്നും മാറി കോവിഡ് കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയാണെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. ഇത്, ഈ രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കും എന്നു മാത്രമല്ല, ഇതിനെ കൂടുതല്‍ അപകടകാരിയാക്കുകയും ചെയ്യും.
വൈറസ് ബാധമൂലം ഇത്തരത്തില്‍ രക്തം കട്ടപിടിക്കുന്നതിനുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ചിലര്‍ പറയുന്നത് വൈറസിനെതിരെ പ്രതിരോധം തീര്‍ക്കുന്നതിനുള്ള അമിതശ്രമത്തിന്റെ പേരില്‍ ഉദ്പ്പാദിപ്പിക്കപ്പെടുന്ന അധിക സൈറ്റോക്കിനുകളാകാം എന്നാണ്. മറ്റൊരു വിഭാഗം പറയുന്നത്, കൊറോണയുടെ ആകൃതിയുടെ പ്രത്യേകത മൂലം ഇത് ശരീരത്തെ ബാധിക്കുമ്പോള്‍ രക്തക്കുഴലുകള്‍ക്ക് ക്ഷതം സംഭവിപ്പിക്കും എന്നും അതുവഴി രക്തം ചോര്‍ന്ന് കുഴലുകള്‍ക്ക് പുറത്തെത്തി കട്ടപിടിക്കുന്നു എന്നുമാണ്.
ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വാധീനം ചെലുത്തുന്ന രാസ തന്മാത്രകളാണ് സൈറ്റൊകിന്‍. ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ക്ക്, പുറത്ത് നിന്നെത്തിയ ആക്രമകാരിയെ ആക്രമിക്കാനുള്ള നിര്‍ദേശം നല്‍കുന്നത് സൈറ്റൊകിനുകളാണ്. ചിലപ്പോള്‍ ഇവ അമിതമായി പ്രവര്‍ത്തിക്കുകയും തത്ഫലമായി പ്രതിരോധ കോശങ്ങള്‍, ശരീരത്തിലെ കോശങ്ങളെ തന്നെ ആക്രമിച്ച് ക്ഷതം വരുത്തുകയും ചെയ്യും. ഇത്തരത്തില്‍ അവ രക്തക്കുഴലുകളെ ആക്രമിച്ച് ക്ഷതം വരുത്തുകയും തത്ഫലമായി രക്തം പുറത്തോട്ടൊഴുകി കട്ടപിടിക്കുകയും ചെയ്യുന്നു എന്നാണ് ആദ്യവിഭാഗം ഗവേഷകര്‍ നല്‍കുന്ന വിശദീകരണം.
ഏതായാലും ഈ പുതിയ വെളിപ്പെടുത്തല്‍ കോവിഡ് 19 എന്ന മഹാമാരിയെ കൂടുതല്‍ ഭയാനകമാക്കിയിരിക്കുകയാണ്. ഇനിയും ഇതിനെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കണമെന്ന സന്ദേശം നല്‍കുന്ന ഒരു കണ്ടുപിടുത്തം കൂടിയാണിത്.

Keywords: Heart rate increases in young patients with coronary artery disease, New York, News, Study, Doctor, Patient, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.