സിഖുകാരന് ഇണയെ ചുംബിക്കുന്ന ചിത്രം ഫേസ്ബുക്ക് നീക്കം ചെയ്തത് വിവാദത്തില്‍
Dec 18, 2013, 20:23 IST
ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗിയായ സിഖുകാരന് തന്റെ ഇണയെ ചുംബിക്കുന്ന ചിത്രം നീക്കം ചെയ്ത ഫേസ്ബുക്കിന്റെ നടപടി വിവാദമായി. സ്വവര്‍ഗാനുരാഗം കുറ്റകരമാണെന്ന സുപ്രീം കോടതി യുടെ ഉത്തരവിനെതിരെ പ്രതിഷേധിക്കാനാണ് കന്‍വര്‍ അനിത് സിംഗ് സൈനി സ്വന്തം ചിത്രം ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തത്. നിമിഷങ്ങള്‍ക്കുള്ളില്‍ സൈനിയുടെ ചിത്രം ഫേസ്ബുക്കില്‍ വൈറലായി.
ആയിരത്തോളം ലൈക്കുകളും 80 ഓളം ഷെയറുകളുമാണ് സൈനിയുടെ പോസ്റ്റിന് ലഭിച്ചത്. ചില വിവാദ കമന്റുകളും ഫേസ്ബുക്കില്‍ രേഖപ്പെടുത്തി. ഞായറാഴ്ചയാണ് ചിത്രം അപ്ലോഡ് ചെയ്തത്.
എന്നാല്‍ തിങ്കളാഴ്ച തന്റെ ഫേസ്ബുക്ക് അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേയ്ക്ക് സസ്പെന്റ് ചെയ്തതായുള്ള അറിയിപ്പാണ് സൈനിക്ക് അധികൃതരില്‍ നിന്നും ലഭിച്ചത്. സൈനിയുടെ ഫോട്ടോ നീക്കം ചെയ്തതായും ഫേസ്ബുക്ക് അറിയിച്ചു. ഫേസ്ബുക്കിന്റെ നിയമാവലിക്ക് വിരുദ്ധമാണ് ചിത്രമെന്നായിരുന്നു അധികൃതരുടെ വാദം.
ഇതോടെ സൈനി ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം,ടംബ്ലര്‍ തുടങ്ങിയവയിലൂടെ ഫേസ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി. എന്നാല്‍ സൈനിയുടെ ചിത്രം അബദ്ധത്തില്‍ നീക്കിയെന്നാണ് ഫേസ്ബുക്ക് അധികൃതരുടെ ന്യായീകരണം.
SUMMARY: A gay Sikh man who was protesting against the Indian Supreme Court order restoring a ban on gay sex, alleges that he was blacked out of Facebook temporarily after he posted a photograph of himself kissing another man.
Keywords: World, Gay, Sikh, Kiss, Facebook, Supreme Court,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.