Karachi Attack | പൊലീസ് ആസ്ഥാനത്ത് മാരകായുധങ്ങളുമായി ചാവേറുകള്‍; കറാച്ചി ആക്രമണത്തിന്റെ ആദ്യ വീഡിയോ പുറത്തുവന്നു

 


കറാച്ചി: (www.kvartha.com) പാകിസ്താനിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ കറാച്ചിയിലെ പൊലീസ് ആസ്ഥാനത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. എല്ലാ ഭീകരരെയും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു മണിക്കൂറോളം ഏറ്റുമുട്ടല്‍ തുടര്‍ന്നുവെന്നാണ് വിവരം.
         
Karachi Attack | പൊലീസ് ആസ്ഥാനത്ത് മാരകായുധങ്ങളുമായി ചാവേറുകള്‍; കറാച്ചി ആക്രമണത്തിന്റെ ആദ്യ വീഡിയോ പുറത്തുവന്നു

പുറത്തുവന്ന ദൃശ്യങ്ങളില്‍, മൂന്ന് പേര്‍ റൈഫിളുകളുമായി പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നത് കാണാം. എല്ലാവരുടെയും വസ്ത്രങ്ങളില്‍ ചാവേര്‍ ബോംബുകള്‍ കെട്ടിയിട്ടുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീക്-ഇ-താലിബാന്‍-പാകിസ്താന്‍ (ടിടിപി) ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വെടിയൊച്ചകളുടെയും സ്ഫോടനങ്ങളുടെയും ശബ്ദം കറാച്ചിയിലെ പ്രധാന മാര്‍ക്കറ്റിനെ മണിക്കൂറുകളോളം പിടിച്ചുകുലുക്കി. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടതായും 18 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായും തെക്കന്‍ സിന്ധ് പ്രവിശ്യയിലെ പൊലീസ് മേധാവി ഗുലാം നബി മേമന്‍ പറഞ്ഞു. രണ്ട് ചാവേര്‍ ബോംബര്‍മാര്‍ കൊല്ലപ്പെട്ടുവെന്നും പൊലീസ് കെട്ടിടത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ഒരു ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Keywords:  Latest-News, World, Top-Headlines, Pakistan, Taliban Terrorists, Video, Social-Media, Terror Attack, Terrorists, Report, Police, Karachi, Heavily-armed Taliban bombers inside Karachi police HQ.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia