Iran | 'ഹിസ്ബുല്ലയും യുദ്ധത്തിൽ പങ്കുചേർന്നാൽ ഇസ്രാഈലിൽ ‘വലിയ ഭൂകമ്പം’ സംഭവിക്കും'; മുന്നറിയിപ്പുമായി ഇറാൻ; ഗസ്സയ്‌ക്കെതിരായ ആക്രമണം അവസാനിപ്പിക്കാൻ ആഹ്വാനം

 


ബെയ്‌റൂത്: (KVARTHA) ഗസ്സയ്‌ക്കെതിരായ ആക്രമണം അവസാനിപ്പിക്കാൻ ഇറാൻ വിദേശകാര്യ മന്ത്രി ഇസ്രാഈലിനോട് ആഹ്വാനം ചെയ്തു. ഹിസ്ബുല്ലയും യുദ്ധത്തിൽ പങ്കുചേർന്നാൽ മിഡിൽ ഈസ്റ്റിന്റെ മറ്റ് ഭാഗങ്ങളിലേക്കും യുദ്ധം വ്യാപിക്കുമെന്നും അത് ഇസ്രാഈലിനെ 'വലിയ ഭൂകമ്പത്തിലേക്ക് നയിക്കുമെന്നും' അദ്ദേഹം മുന്നറിയിപ്പ് നൽകി.

 
Iran | 'ഹിസ്ബുല്ലയും യുദ്ധത്തിൽ പങ്കുചേർന്നാൽ ഇസ്രാഈലിൽ ‘വലിയ ഭൂകമ്പം’ സംഭവിക്കും'; മുന്നറിയിപ്പുമായി ഇറാൻ; ഗസ്സയ്‌ക്കെതിരായ ആക്രമണം അവസാനിപ്പിക്കാൻ ആഹ്വാനം



ലെബനനിലെ ഹിസ്ബുല്ല ഗ്രൂപ്പ് ഒരു യുദ്ധത്തിന്റെ എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്തിട്ടുണ്ടെന്നും ഗസ്സയ്‌ക്കെതിരായ ആക്രമണം ഇസ്രാഈൽ എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഹുസൈൻ അമിറാബ്ദുള്ളാഹിയൻ ബെയ്‌റൂട്ടിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇസ്രാഈൽ ഏറ്റവും ഗുരുതരമായ അടിയന്തര ഭീഷണിയായി കണക്കാക്കുന്ന സായുധ വിഭാഗമാണ് ഹിസ്ബുല്ല. ഇസ്രാഈലിൽ എവിടെയും പതിക്കാവുന്ന കൃത്യതയുള്ള മിസൈലുകൾ ഉൾപ്പെടെ ഏകദേശം 150,000 റോക്കറ്റുകളും മിസൈലുകളും ഗ്രൂപ്പിന്റെ പക്കലുണ്ടെന്ന് ഇസ്രാഈൽ കണക്കാക്കുന്നു. സിറിയയിലെ 12 വർഷത്തെ പോരാട്ടത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് യുദ്ധസജ്ജരായ പോരാളികളുള്ള സംഘത്തിന് വ്യത്യസ്ത തരത്തിലുള്ള സൈനിക ഡ്രോണുകളും ഉണ്ട്.


ഇസ്രാഈൽ - ഫലസ്തീൻ സംഘർഷത്തെ തുടർന്ന് ലെബനന്റെ ഇസ്രാഈലുമായുള്ള അതിർത്തിയിൽ ഹിസ്ബുല്ല പോരാളികൾ പൂർണ ജാഗ്രതയിലാണ്. ശനിയാഴ്ച ഉച്ചതിരിഞ്ഞ്, തർക്ക സ്ഥലമായ ശെബാ ഫാമുകളിലെ ഇസ്രാഈൽ റഡാറുകൾക്ക് നേരെ ഹിസ്ബുല്ല പോരാളികൾ റോക്കറ്റുകളുടെയും ഷെല്ലുകളുടെയും ആക്രമണം നടത്തി. തെക്കൻ ലെബനനിലെ സമീപ പ്രദേശങ്ങളിൽ ഇസ്രാഈൽ സൈന്യം തിരിച്ചടിച്ചതായും റിപോർട്ടുണ്ട്.

Keywords:  News, Malayalam-News, World, Israel-Palestine-War, Israel, Hamas, Palestine, Gaza, Hezbollah could cause ‘huge earthquake’ for Israel, Iran's warning to Netanyahu

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia